ന്യൂഡെല്‍ഹി: (www.kvartha.com) വാര്‍ത്താസമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിക്ക് വന്ന പിഴവ് തിരുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. സംഭവത്തില്‍ പരിഹാസവുമായി ബിജെപി രംഗത്ത്. ലന്‍ഡനില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഗാന്ധി അവിടുത്തെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണം നല്‍കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, നിര്‍ഭാഗ്യവശാല്‍ താനൊരു പാര്‍ലമെന്റ് അംഗമായി പോയി എന്നും നാലു മന്ത്രിമാരാണ് തനിക്കെതിരെ പാര്‍ലമെന്റില്‍ ആരോപണം ഉയര്‍ത്തിയതെന്നും അവര്‍ക്ക് മറുപടി നല്‍കാന്‍ സംസാരിക്കാനുള്ള ജനാധിപത്യ അവകാശം തനിക്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പിന്നീട് നിര്‍ഭാഗ്യവശാല്‍ എന്ന് പറഞ്ഞതില്‍ കുറെ കൂടി വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ പറഞ്ഞു. ഇതോടെയാണ് എത്രകാലം രാഹുലിനെ പഠിപ്പിക്കാന്‍ സാധിക്കും എന്ന് പരിഹസിച്ച് ബിജെപി നേതാവ് സമ്പിത് പത്ര രംഗത്തുവന്നത്.
Keywords: Jairam Ramesh corrects Rahul Gandhi mid-speech, BJP says 'how long will you teach him', New Delhi, News, Politics, BJP, Congress, Press meet, National....आखिर कितना और कब तक सिखाओगे? pic.twitter.com/GVqPyz76x1
— Sambit Patra (@sambitswaraj) March 16, 2023