ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ 30 കാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ കുഴിച്ചുമൂടിയതായി റിപോര്‍ട്. സംഭവത്തില്‍ മരപ്പണിക്കാരനായ ശബീര്‍ അഹ് മദ് വാനി (45) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുദ്ഗാമിലാണ് ശ്രദ്ധ ഡെല്‍ഹിയിലെ വാക്കര്‍ മോഡല്‍ കൊലപാതകം നടന്നത്. മാര്‍ച് ഏഴിന് കോചിംഗ് ക്ലാസിന് പോയ 30 കാരി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം യുവതിയെ കാണാനില്ലെന്ന് സഹോദരന്‍ പൊലീസിനെ അറിയിച്ചു. രേഖാമൂലം പരാതിയും നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മരപ്പണിക്കാരന്‍ ശബീര്‍ അഹ് മദ് വാനി ഉള്‍പെടെ നിരവധി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ശബീര്‍ അഹ് മദ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചശേഷം വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടതായി സമ്മതിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു.
Keywords: News, National, India, Killed, Crime, Arrested, Accused, Woman, Local-News, Police, J&K: Budgam man kills 30-year-old woman, chops body into pieces