Nobe Prize | 'ഇത് വ്യാജമാണ്! പൂര്‍ണമായും നിഷേധിക്കുന്നു'; സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ ഏറ്റവും വലിയ മത്സരാര്‍ഥി നരേന്ദ്ര മോഡിയാണെന്ന റിപോര്‍ടുകള്‍ തള്ളി നൊബേല്‍ കമിറ്റി ഉപനേതാവ്; വീഡിയോ; 'ഗോഡിമീഡിയ' നിഷേധ പ്രസ്താവന അവഗണിക്കുകയാണെന്ന് ജയറാം രമേശ്

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി വ്യാഴാഴ്ച രാവിലെ, നിരവധി മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും വെബ്സൈറ്റുകളും റിപോര്‍ട് ചെയ്തിരുന്നു. നൊബേല്‍ സമ്മാന കമിറ്റി ഡെപ്യൂടി ലീഡര്‍ അസ്ലെ തോജെ ഇക്കാര്യം പ്രസ്താവിച്ചുവെന്നായിരുന്നു റിപോര്‍ടുകളില്‍ ഉണ്ടായിരുന്നത്. മോദിയെ 'ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖം' എന്ന് ടോജെ വിളിക്കുകയും അദ്ദേഹത്തിന്റെ ഭരണത്തെ പ്രശംസിക്കുകയും ചെയ്തതായും ഈ റിപോര്‍ടുകള്‍ അവകാശപ്പെടുന്നു.
         
Nobe Prize | 'ഇത് വ്യാജമാണ്! പൂര്‍ണമായും നിഷേധിക്കുന്നു'; സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ ഏറ്റവും വലിയ മത്സരാര്‍ഥി നരേന്ദ്ര മോഡിയാണെന്ന റിപോര്‍ടുകള്‍ തള്ളി നൊബേല്‍ കമിറ്റി ഉപനേതാവ്; വീഡിയോ; 'ഗോഡിമീഡിയ' നിഷേധ പ്രസ്താവന അവഗണിക്കുകയാണെന്ന് ജയറാം രമേശ്

അതേസമയം, അത്തരം റിപോര്‍ടുകള്‍ പ്രചരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, അസ്ലെ ടോജെ വിശദീകരണവുമായി രംഗത്തെത്തി. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ ഏറ്റവും വലിയ മത്സരാര്‍ത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അവകാശപ്പെടുന്ന റിപോര്‍ടുകള്‍ അസ്ലെ ടോജെ തള്ളിക്കളഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ വ്യാജമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.

'ഞാന്‍ നൊബേല്‍ കമിറ്റിയുടെ ഉപനേതാവാണ്. വ്യാജവാര്‍ത്ത ട്വീറ്റ് കണ്ടു. ഇതിനെ വ്യാജ വാര്‍ത്തകളായി കണക്കാക്കണം. ഇത് വ്യാജമാണ്. നമ്മള്‍ അത് ചര്‍ച ചെയ്യരുത്. അതിന് ഊര്‍ജമോ ഓക്‌സിജനോ നല്‍കരുത്. ആ ട്വീറ്റില്‍ ഉള്ളത് പോലെയുള്ള എന്തെങ്കിലും ഞാന്‍ പറഞ്ഞതായി ഞാന്‍ നിഷേധിക്കുന്നു', അസ്ലെ ടോജെ പറഞ്ഞു. അസ്ലെ ടോജെ നിഷേധിക്കുന്ന വീഡിയോ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അസ്ലെ ടോജെ 'പ്രസ്താവന' വലിയ രീതിയില്‍ പ്രചരിപ്പിച്ച ഗോഡിമീഡിയ അദ്ദേഹത്തിന്റെ നിഷേധം അവഗണിക്കുകയാണെന്ന് ജയറാം രമേശ് കുറിച്ചു.

Keywords:  Latest-News, National, Top-Headlines, Prime Minister, Narendra Modi, New Delhi, Fake, Report, It's fake, Nobel deputy leader on reports of PM Modi being top contender for Peace Prize.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia