ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റിനായി വണ്‍ വെബ് കംപനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. വണ്‍ വെബ് ഇന്‍ഡ്യ -2 ദൗത്യത്തിനുള്ള കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിച്ചിരുന്നു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്‍ഡ്യ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) വണ്‍ വെബ് ഗ്രൂപ് കംപനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണ് ഞായറാഴ്ച നടന്നത്.
ഉപഗ്രഹങ്ങളില്‍ നിന്നു നേരിട്ട് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന വമ്പന്‍ പദ്ധതിയാണു വണ്‍ വെബ് ലക്ഷ്യമിടുന്നത്. ന്യൂസ് സ്‌പേസ് ഇന്‍ഡ്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണു വണ്‍ വെബുമായുള്ളത്. വിക്ഷേപണത്തറയില്‍ നിന്നു പറന്നുയര്‍ന്നു 20 മിനിറ്റിനുള്ളില്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്. ഇന്‍ഡ്യന്‍ വ്യവസായി സുനില്‍ മിത്തലിന്റെ ഭാരതി എന്റര്‍പ്രൈസസാണു വണ്‍ വെബിന്റെ പ്രധാന നിക്ഷേപകരും ഓഹരി ഉടമയും.
വണ്‍ വെബ് കംപനിയുടെ ഇതുവരെയുള്ള 18-ാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇപ്പോള്‍ നടന്നത്. ഇതോടെ അവരുടെ 616 ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലെത്തും. വണ്‍ വെബിന്റെ ഒന്നാം തലമുറ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനുള്ള മുഴുവന്‍ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം ഇതോടെ പൂര്‍ത്തിയാകുമെന്നു കംപനി അറിയിച്ചു.
Keywords: ISRO launches 36 OneWeb internet satellites to space on LVM-III, Chennai, News, ISRO, Satelite, Winner, National.