Follow KVARTHA on Google news Follow Us!
ad

Inspiration | മരിക്കുമ്പോള്‍ സമ്പാദ്യത്തില്‍ നിന്ന് കുറച്ചെങ്കിലും കൊണ്ടുപോകാന്‍ മാര്‍ഗമുണ്ടോ?

Is there a way to take at least a little of your wealth with you when you die? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-മുജീബുല്ല കെഎം

(www.kvartha.com) ഇന്നൊരു കഥയിലൂടെ സന്ദേശം പകരാം. ധനം കൂട്ടി വെച്ചവന്‍ മാത്രമല്ല ധനികന്‍. ഒരിക്കല്‍ ഒരിടത്ത് ധനാഡ്യനായ വ്യക്തി ജീവിച്ചിരുന്നു. പ്രായമേറിയപ്പോള്‍ ആ ധനികന് ഒരുള്‍ഭയം. തന്റെ സമ്പാദ്യം മുഴുവന്‍ ഇവിടെ ഉപേക്ഷിച്ചായിരിക്കുമോ ഞാനിവിടെന്ന് യാത്ര പോവേണ്ടത്. വിഷണ്ണനായ അയാള്‍ തന്റെ ആത്മസുഹൃത്തിനോടു ചോദിച്ചു: മരിക്കുമ്പോള്‍ കുറച്ചു സമ്പാദ്യമെങ്കിലും കൊണ്ടുപോകാന്‍ മാര്‍ഗ്ഗമുണ്ടോ?
         
Article, Died, Death, Story, Cash, Land, Mujeebulla KM, Is there a way to take at least a little of your wealth with you when you die?.

സുഹൃത്തു തിരിച്ചു ചോദിച്ചു: താങ്കള്‍ അമേരിക്കയില്‍ പോകുമ്പോള്‍ ഏതു കറന്‍സിയാണ് കൊണ്ടുപോകുന്നത്?. 'ഡോളര്‍' അയാള്‍ മറുപടി പറഞ്ഞു. കുവൈത്തില്‍ പോകുമ്പോള്‍ ഏതു കൊണ്ടുപോകും? സുഹൃത്ത് ചോദിച്ചു. 'ദിനാര്‍' ധനികന്‍ മറുപടി പറഞ്ഞു. 'എങ്കില്‍ പിന്നെ, മരണശേഷം ഉപകരിക്കുന്ന കറന്‍സികളല്ലേ അപ്പോഴത്തെ യാത്രയില്‍ നാം കൊണ്ടു പോകേണ്ടത്, ആ യാത്രയിലേക്ക് ഉപകാരമാകാന്‍ എന്തെങ്കിലും നന്മ ചെയ്തു ജീവിക്കൂ', സുഹൃത്ത് പറഞ്ഞ് നിര്‍ത്തി

ഒരിക്കല്‍ അസാധുവാകുന്ന കറന്‍സികള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടമാണ് നമ്മുടെയൊക്കെ ആയുസ്സിനെ അര്‍ത്ഥരഹിതമാക്കുന്നത്. അറിയുക, എല്ലാ നേട്ടങ്ങള്‍ക്കും ഒരു കാലാവധിയുണ്ടാകും. അതിനപ്പുറത്തേക്ക് ഒന്നും ഉപകരിക്കയില്ല. പദവിയും, സമ്പാദ്യവും സുഹൃത്തുക്കളുമെല്ലാം ഒരു കാലത്തിനപ്പുറത്തേക്ക് നീണ്ടുനില്‍ക്കില്ല. പദവിയിലിരുന്നു ചെയ്ത സത്കര്‍മങ്ങളും സമ്പാദ്യം കൊണ്ടു ചെയ്ത സൗഹൃദങ്ങളും ദാനങ്ങളും, സുഹൃത്തുക്കള്‍ക്കു സമ്മാനിച്ച അമൂല്യ നിമിഷങ്ങളും മാത്രമാകും കാലഹരണപ്പെടാതെ നിലനില്‍ക്കുക.

ചില ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിക്കും. ചിലര്‍ മരിച്ചതിനു ശേഷവും ജീവിച്ചു കൊണ്ടിരിക്കും. ഇവിടെ വ്യത്യാസം കര്‍മങ്ങളുടേതാണ്. സ്ഥിര നിക്ഷേപങ്ങള്‍ മുഴുവന്‍ സൂക്ഷിക്കേണ്ടതു ബാങ്കുകളിലാണെന്ന തെറ്റിദ്ധാരണയാണ് സ്വന്തം ജീവിതത്തോടു കാണിക്കുന്ന ഏറ്റവും വലിയ അവഹേളനം. എല്ലാ പണമിടപാടു സ്ഥാപനങ്ങളിലും അധികാര കേന്ദ്രങ്ങളിലും സാന്നിധ്യമറിയിച്ചിട്ടും മറ്റൊരാളുടെ ഹൃദയത്തില്‍ പോലും ഇടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മുടെ പണവും പദവിയും എന്തിനായിരുന്നു? സ്വന്തത്തോടൊന്ന് ചോദിച്ചു നോക്കൂ.
                    
Article, Died, Death, Story, Cash, Land, Mujeebulla KM, Is there a way to take at least a little of your wealth with you when you die?.

ശേഖരിക്കുന്നതു മാത്രമല്ല, ചെലവഴിക്കുന്നതും നേട്ടങ്ങളാണ്, സമ്പാദ്യങ്ങളാണ്. ആര്‍ക്കും ഉപകാരപ്പെടാതെ അവശേഷിക്കുന്ന സമ്പാദ്യങ്ങള്‍ എന്തിനുവേണ്ടിയാണ്?. ക്രിയാത്മകമായി ചെലവഴിക്കാനറിയുന്നവരാണ് സമ്പാദ്യമുള്ളവരെക്കാള്‍ ഏറ്റവും വലിയ ധനികര്‍. അത് സമയമാകാം, സമ്പത്താവാം, അറിവാകാം. നമ്മളും അത്തരക്കാരാവാന്‍ ശ്രമിക്കാം. നാളത്തെ യാത്രക്ക് അങ്ങിനെ നമുക്ക് പാഥേയമൊരുക്കാം.

Keywords: Article, Died, Death, Story, Cash, Land, Mujeebulla KM, Is there a way to take at least a little of your wealth with you when you die?.
< !- START disable copy paste -->

Post a Comment