Follow KVARTHA on Google news Follow Us!
ad

Mumbai Indians | ആറാമതും കപ്പടിക്കുമോ മുംബൈ ഇന്ത്യന്‍സ്? ഒന്നല്ല, ഈ 3 കാരണങ്ങളുണ്ട്

IPL Team analysis: Mumbai Indians, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായി അഞ്ച് കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയാണ്. 2011-ലും 2013-ലും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യും അവര്‍ നേടി. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ മുംബൈ 15 സീസണുകളില്‍ ഒമ്പതിലും പ്ലേ ഓഫില്‍ ഇടം നേടി. അഞ്ച് തവണ വിജയിക്കുകയും 2010 ല്‍ ഒരു തവണ റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു. ഇത്തവണയും മുംബൈക്ക് കിരീടത്തിനുള്ള എല്ലാ സാധ്യതകളുമുണ്ട്.
         
IPL 2023, News, National, Mumbai Indians, Mumbai, Top-Headlines, Sports, Cricket, IPL, Rohit Sharma, Players, IPL Team analysis: Mumbai Indians.

17.50 കോടിയുടെ താരം

17.50 കോടിയുടെ താരം ഇത്തവണ മുംബൈയ്ക്കുണ്ട്. ഓസ്ട്രേലിയയുടെ 23 കാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയാണ് ഇത്രയും തുകയ്ക്ക് ടീം സ്വന്തമാക്കിയത്. വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ള താരമാണ് കാമറൂണ്‍ ഗ്രീന്‍. പൊള്ളാര്‍ഡിന്റെ വിടവ് കാമറൂണിലൂടെ നികത്താനാവുമെന്ന് മുംബൈ പ്രതീക്ഷിക്കുന്നു. കാമറൂണ്‍ ഗ്രീനിന് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാം. ഇതുവരെ 20 ടെസ്റ്റുകളും 15 ഏകദിനങ്ങളും എട്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 3185 റണ്‍സും 63 വിക്കറ്റും ഗ്രീന്‍ നേടിയിട്ടുണ്ട്.

രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സി

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയാണ് മുംബൈയുടെ ഏറ്റവും വലിയ ശക്തി. രോഹിത്തിന്റെ നേതൃപാടവത്തെക്കുറിച്ച് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. മികച്ച രീതിയിലാണ് രോഹിത് ടീമിനെ നയിച്ചത്. എല്ലാ കളിക്കാരില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ അത്ഭുതമാണ്. രോഹിത് കളിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്.

'മിസ്റ്റര്‍-360 ഡിഗ്രി' ബാറ്റ്‌സ്മാന്‍

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ മറ്റൊരു ശക്തി 'മിസ്റ്റര്‍-360 ഡിഗ്രി' ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവാണ്. ടി20 ക്രിക്കറ്റിലെ രാജാവ് എന്നാണ് സൂര്യകുമാറിനെ വിളിക്കുന്നത്. ഏത് ബൗളറെയും തകര്‍ക്കാനും ഏത് ദിശയിലേക്കും പന്ത് പായിക്കാനും കഴിയുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ഷോട്ടുകള്‍. 32 കാരനായ സൂര്യ ടി20 ഫോര്‍മാറ്റില്‍ മൂന്ന് സെഞ്ചുറികളും 37 അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 5898 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ശരാശരി 34.49 ആണ്.

മുംബൈ ഇന്ത്യന്‍സ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ജോഫ്ര ആര്‍ച്ചര്‍, ടിം ഡേവിഡ്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, ഹൃത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, ആകാശ് മധ്വാള്‍, കാമറൂണ്‍ ഗ്രീന്‍, ജ്യെ റിച്ചാര്‍ഡ്സണ്‍, പിയൂഷ് ചൗള, ഡുവാന്‍ ജാന്‍സെന്‍, വിഷ്ണു വിനോദ്, ഷംസ് മുലാനി, നെഹാല്‍ വാധേര, രാഘവ് ഗോയല്‍.

Keywords: IPL 2023, News, National, Mumbai Indians, Mumbai, Top-Headlines, Sports, Cricket, IPL, Rohit Sharma, Players, IPL Team analysis: Mumbai Indians.
< !- START disable copy paste -->

Post a Comment