Follow KVARTHA on Google news Follow Us!
ad

IPL Records | തകര്‍ക്കാന്‍ എളുപ്പമല്ലാത്ത ഐപിഎല്‍ ചരിത്രത്തിലെ 8 റെക്കോര്‍ഡുകള്‍! ഇനിയൊരു അത്ഭുതം സംഭവിക്കുമോ?

IPL Records that are impossible to break, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2023) മാര്‍ച്ച് 31 മുതല്‍ ആരംഭിക്കാന്‍ പോകുന്നു. ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ മുഖാമുഖം ഏറ്റുമുട്ടും. ഓരോ ടീമിലെയും കളിക്കാര്‍ സ്വന്തം പേരില്‍ എന്തെങ്കിലും റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഐപിഎല്ലില്‍ നിരവധി പുതിയ റെക്കോര്‍ഡുകള്‍ പിറക്കും, പഴയ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കും. എന്നാല്‍ ഇതുവരെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത നിരവധി റെക്കോര്‍ഡുകള്‍ ഐപിഎല്ലില്‍ ഇപ്പോഴുമുണ്ട്. ഏതൊരു കളിക്കാരനും ഇനിയും തകര്‍ക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള റെക്കോര്‍ഡുകളാണിത്. അല്ലെങ്കില്‍ ഈ റെക്കോര്‍ഡ് ഒരിക്കലും തകര്‍ക്കപ്പെടില്ല എന്നതും സംഭവിക്കാം. തകര്‍ക്കാന്‍ അസാധ്യമെന്നു തോന്നുന്ന ഐപിഎല്ലിന്റെ അത്തരം എട്ട് റെക്കോര്‍ഡുകള്‍ നോക്കാം.
     
News, National, Top-Headlines, IPL, Mumbai, Sports, Cricket, Record, Virat Kohli, Royal Challengers, Runs, IPL Records, IPL 2023, IPL Records that are impossible to break.

ഒരു സീസണില്‍ 973 റണ്‍സ്:

ടി20 ബാറ്റ്സ്മാന്റെ കളിയാണ്, എന്നാല്‍ ഒരു സീസണില്‍ ഒരു താരം ഏകദേശം 1000 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് സങ്കല്‍പ്പിക്കുക. കഴിയില്ലെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ വിരാട് കോഹ്ലിക്ക് എന്തും സാധ്യമാണ്. ഐപിഎല്‍ 2016 വിരാട് കോഹ്ലിക്ക് മികച്ച സീസണായിരുന്നു. ഐപിഎല്ലിന്റെ ഈ സീസണില്‍ 973 റണ്‍സ് നേടി റെക്കോര്‍ഡ് കുറിച്ചു കോഹ്ലി. എങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്‍ കിരീടം നേടാനായില്ല. നിലവില്‍ പവര്‍ ഹിറ്റിങ്ങിന് പേരുകേട്ടവരും വലിയ റണ്‍സ് നേടാനും കഴിവുള്ള നിരവധി കളിക്കാര്‍ ഉണ്ട്. എങ്കിലും ഈ റെക്കോര്‍ഡ് തകര്‍ക്കുന്നത് അത്രപെട്ടെന്ന് കഴിഞ്ഞെന്നുവരില്ല.

ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനലുകള്‍:

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടക്കത്തില്‍ തന്നെ, അതായത് ഐപിഎല്‍ 2008ല്‍ തന്നെ ഫൈനലില്‍ ഇടം നേടിയിരുന്നു. 2010ലും 2011ലും കിരീടവും നേടി. ഇതിനുശേഷം 2012, 2013, 2015 വര്‍ഷങ്ങളില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ ടീം ഫൈനലില്‍ എത്തിയെങ്കിലും ഒരു തവണ കെകെആറിനോടും രണ്ടുതവണ മുംബൈ ഇന്ത്യന്‍സിനോടും തോറ്റു. ഐപിഎല്‍ 2018 സീസണില്‍ ഫൈനലില്‍ ഇടം നേടുകയും കിരീടം നേടുകയും ചെയ്തു. 2019 ഐപിഎല്‍ ഫൈനലില്‍ ഒരു റണ്ണിന് തോറ്റു. 2020-ല്‍ നിരാശാജനകമായ സീസണായിരുന്നു, എന്നാല്‍ 2021-ല്‍ ട്രോഫി നേടി തിരിച്ചുവരവ് നടത്തി. ഐപിഎല്ലില്‍ കൂടുതല്‍ ഫൈനലുകള്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റുമോയെന്ന് കണ്ടറിയണം.

ഹാട്രിക്കുകളുടെ ഹാട്രിക്:

പരിചയസമ്പന്നനായ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പേരിലാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ താരമെന്ന റെക്കോര്‍ഡ്. 2008, 2011, 2013 സീസണുകളിലാണ് അമിത് മിശ്ര ഹാട്രിക്കുകള്‍ നേടിയത്. ഇത് തകര്‍ക്കാനാവാത്ത റെക്കോര്‍ഡാണ്, കാരണം ട്വന്റി20 യില്‍ ഹാട്രിക് നേടുന്നത് വളരെ ബുദ്ധിമുട്ടാണ്. ഐപിഎല്‍ ചരിത്രത്തില്‍ 15 ബൗളര്‍മാര്‍ ഹാട്രിക് നേടിയിട്ടുണ്ടെങ്കിലും അവരാരും അമിത് മിശ്രയുടേത് റെക്കോര്‍ഡിനൊപ്പം എത്തിയിട്ടില്ല.

മികച്ച ഐപിഎല്‍ ബൗളിംഗ്:

ഐപിഎല്‍ ഫോര്‍മാറ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമല്ലെന്ന് അറിയപ്പെടുന്നു. എന്നിരുന്നാലും, ആരാധകരെ അമ്പരപ്പിക്കാന്‍ ബൗളര്‍മാര്‍ എപ്പോഴും ചില വഴികള്‍ കണ്ടെത്തുന്നു. ഐപിഎല്‍ ബൗളിംഗില്‍ അവിശ്വസനീയമായ പ്രകടനമാണ് അല്‍സാരി ജോസഫ് പുറത്തെടുത്തത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തില്‍ തന്നെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയെ ജോസഫ് തകര്‍ത്തു. 3.4 ഓവറില്‍ 6/12 എന്ന നിലയില്‍ അദ്ദേഹം ഉജ്വലമായി ബൗള്‍ ചെയ്തു. നേരത്തെ 2008ല്‍ സുഹൈല്‍ തന്‍വീറിന്റെ 6/14 എന്ന മികച്ച റെക്കോര്‍ഡാണ് ജോസഫ് തകര്‍ത്തത്.

തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ വിജയം:

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2012 ലും 2014 ലും ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ കുറച്ച് സീസണുകളില്‍ ആദ്യ നാലിലും ഉണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ തോല്‍വിയോടെ അവസാനിച്ച അവരുടെ 10 മത്സര വിജയ പരമ്പരയാണ് ഏറ്റവും ഗംഭീരം. ഐപിഎല്‍ 2014ലും 2015ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ റെക്കോര്‍ഡ് നേടി.

ഒരു ഓവറില്‍ 37 റണ്‍സ്:

ഐപിഎല്ലില്‍ ഒരു ഓവറില്‍ ആദ്യമായി 37 റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 2011ലെ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്സിനെതിരെയാണ് ഗെയ്ല്‍ ഈ റെക്കോര്‍ഡ് നേടിയത്. നാല് സിക്സറും മൂന്ന് ഫോറും ഗെയ്ലിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഈ ഓവറില്‍ ഒരു നോബോളും കൂടി ലഭിച്ചതോടെ മൂന്നാം ഓവറില്‍ 37 റണ്‍സ് നേടി ഗെയില്‍ റെക്കോര്‍ഡ് ബുക്കില്‍ പേര് രേഖപ്പെടുത്തി. എന്നിരുന്നാലും, ഐപിഎല്‍ 2021ല്‍ രവീന്ദ്ര ജഡേജയും ഒരു ഓവറില്‍ 37 റണ്‍സ് അടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഏഴ് പന്തില്‍ ജഡേജ റെക്കോര്‍ഡ് തികച്ചു. ആര്‍സിബി ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് ജഡേജ തകര്‍ത്തത്. അഞ്ച് സിക്സറുകളും ഒരു ബൗണ്ടറിയും രണ്ട് റണ്‍സും നേടി. ഈ ഓവറിലും ഒരു നോബോള്‍ ഉണ്ടായിരുന്നു.

ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍:

2013 ഏപ്രില്‍ 13-ന് വൈകുന്നേരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്ലിലെ ഏറ്റവും വലിയ സ്‌കോര്‍ നേടി ചരിത്രം സൃഷ്ടിച്ചു. മത്സരത്തില്‍ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ക്രിസ് ഗെയിലും അടിച്ചു. 66 പന്തില്‍ 175 റണ്‍സാണ് അദ്ദേഹം നേടിയത്. 17 സിക്സറുകളും 13 ബൗണ്ടറികളും അദ്ദേഹം പറത്തി. ഗെയിലിന്റെ ഈ കൊടുങ്കാറ്റ് ഇന്നിംഗ്സിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. ഇന്നും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണിത്.

ഏറ്റവും കൂടുതല്‍ തവണ പ്ലേഓഫിലെത്തിയ ടീം:

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേഓഫിലെത്തിയ ടീം മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. ചെന്നൈ ഐപിഎല്‍ പ്ലേ ഓഫില്‍ 11 തവണ എത്തിയിട്ടുണ്ട്. സിഎസ്‌കെ ഒമ്പത് തവണ ഫൈനല്‍ കളിക്കുകയും നാല് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് തവണ പ്ലേ ഓഫില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. ആര്‍സിബി എട്ട് തവണ പ്ലേ ഓഫിലെത്തിയെങ്കിലും ഒരിക്കല്‍ പോലും കിരീടം നേടിയിട്ടില്ല. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് തവണ പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്.

Keywords: News, National, Top-Headlines, IPL, Mumbai, Sports, Cricket, Record, Virat Kohli, Royal Challengers, Runs, IPL Records, IPL 2023, IPL Records that are impossible to break.
< !- START disable copy paste -->

Post a Comment