Follow KVARTHA on Google news Follow Us!
ad

Investigation | കോടതി ജീവനക്കാരിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണക്കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; യുവതിയുമായി അടുത്ത ബന്ധമെന്ന് പ്രതിയുടെ മൊഴി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾInvestigation on Acid Attack
തളിപ്പറമ്പ്: (www.kvartha.com) നഗരത്തില്‍ കോടതി ജീവനക്കാരിക്കെതിരെ നടന്ന ആസിഡ് ആക്രമണ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമിക്കപ്പെട്ട കോടതി ജീവനക്കാരിയുടെ രണ്ടാം ഭര്‍ത്താവാണ് താനെന്ന് അറസ്റ്റിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

'ആസിഡ് ആക്രമണത്തിനിടെ പരദേശവാസികളുടെ മര്‍ദനമേറ്റ പ്രതി അശ്കര്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നടുവില്‍ സ്വദേശിയും ബശീറെന്നയാളുടെ ഭാര്യയും തളിപ്പറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരിയുമായ കൂവോട് സ്വദേശിനി കെ സാഹിദ (45) യെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ക്ലാർകായ എംഎം അശ്കറെന്ന താന്‍ മതപരമായി വിവാഹം കഴിക്കുകയും ഏഴുമാസത്തോളം ഏഴോത്ത് ഒന്നിച്ച് താമസിക്കുകയും ചെയ്തുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

Kannur, Kerala, News, Investigates, Attack, Court, Police, Woman, Case, Arrest, Hospital, Treatment, Top-Headlines, Investigation on Acid Attack.

ദാമ്പത്യബന്ധം തുടരുന്നതിനിടെ താന്‍ ശാഹിദയ്ക്ക് ബാങ്കില്‍ നിന്ന്‌വായ്പ ഉള്‍പെടെയെടുത്തു നല്‍കുകയും തങ്ങള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അശ്കർ പറയുന്നു. ഇപ്പോള്‍ ആദ്യ ഭര്‍ത്താവ് ബശീറിനോടൊപ്പം ശാഹിദ ഒന്നിച്ചു താമസിക്കുന്നതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് അശ്കര്‍ മൊഴി നല്‍കിയിട്ടുളളത്. തലയുടെ വലതു ഭാഗത്തുകൂടി ആസിഡ് ഒഴിച്ചതിനാല്‍ തലയിലും മുഖത്തും വലതുഭാഗത്തെ മാറിടത്തിന് താഴെയും തുടയിലുമാണ് ശാഹിദയ്ക്കു പൊളളലേറ്റത്.

ശാഹിദയ്‌ക്കൊപ്പമുണ്ടായിരുന്ന പയ്യാവൂരിലെ പ്രവീണ്‍ തോമസ് (26), പത്രം ഏജന്റായ ജബ്ബാര്‍ (48) എന്നിവര്‍ക്കും പൊളളലേറ്റിട്ടുണ്ട്. ഇതില്‍ കാലിന് പൊളളലേറ്റ പ്രവീണ്‍ തളിപ്പറമ്പ്‌ ലൂര്‍ദ് ആശുപത്രിയിലും ജബ്ബാര്‍ സഹകരണാശുപത്രിയിലും ചികിത്സ തേടി. സംഭവത്തെ കുറിച്ചു പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സായില്‍ കഴിയുന്ന ശാഹിദയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചേ കാലിന് തളിപ്പറമ്പ് മാര്‍കറ്റിലെ ന്യൂസ് കോര്‍ണര്‍ ജൻക്ഷനിലാണ് സംഭവം.

Keywords: Kannur, Kerala, News, Investigates, Attack, Court, Police, Woman, Case, Arrest, Hospital, Treatment, Top-Headlines, Investigation on Acid Attack.
< !- START disable copy paste -->

Post a Comment