Follow KVARTHA on Google news Follow Us!
ad

Probe | വിവാഹ വാഗ്ദാനം നല്‍കിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

Investigation intensified for accused in case of assaulting woman falls marriage promise, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരി ഓവര്‍ബറീസ് ഫോളിയിലെ പാര്‍കില്‍ യുവതിയെ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്കായി തലശ്ശേരി ടൗണ്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുഴപ്പിലങ്ങാട് സ്വദേശിയായ കെ കെ മുസ്ബീനെതിരെയാണ് പൊലീസ് ചക്കരക്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
         
News, Kerala, Kannur, Top-Headlines, Crime, Assault, Molestation, Investigates, Complaint, Investigation intensified for accused in case of assaulting woman falls marriage promise.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരിയിലെ രണ്ടു പാര്‍കുകളില്‍ കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഇതേ തുടര്‍ന്നാണ് തലശ്ശേരി പൊലീസ് പ്രതിക്കായി അന്വേഷണമാരംഭിച്ചത്. വിവാഹക്കാര്യം വീട്ടുകാരോട് സംസാരിക്കുന്നതിനായി മുസ്ബീന്റെ തറവാട്ടിലേക്ക് പോയപ്പോള്‍ തന്നെ ഇയാളുടെ കുടുംബാംഗങ്ങള്‍ മര്‍ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

Keywords: News, Kerala, Kannur, Top-Headlines, Crime, Assault, Molestation, Investigates, Complaint, Investigation intensified for accused in case of assaulting woman falls marriage promise.
< !- START disable copy paste -->

Post a Comment