Keywords: Interstate laborer remanded for trying to molest 6-year-old girl, Kannur, News, Molestation attempt, Remanded, Complaint, Kerala.
Remanded | 6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി റിമാന്‍ഡില്‍
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Molestation attempt,Remanded,Complaint,Kerala,
കണ്ണൂര്‍: (www.kvartha.com) ആറുവയസുകാരിയെ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജില്ലയിലെ പ്ളൈവുഡ് കംപനിയിലെ തൊഴിലാളി ആന്ധ്രാപ്രദേശ് സ്വദേശിയായ താത്തയ്യ(37)യെയാണ് എസ് ഐ കെകെ രേഷ്മയും സംഘവും പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കുട്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.