സ്‌കൂളില്‍ 2016-ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നല്‍കിയ കുട്ടികളുടെ എണ്ണവും വിശദാംശങ്ങളും ചോദിച്ചുകൊണ്ടു കണ്ണൂര്‍ സ്വദേശി ബിജു സന്തോഷ് നല്‍കിയ അപീല്‍ ഹര്‍ജിയില്‍ വിവരാവകാശ കമിഷണര്‍ ഡോ. കെ എല്‍ വിവേകാനന്ദനാണ് പിഴശിക്ഷ വിധിച്ചത്. സ്വന്തം മകള്‍ക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടി സ്‌കൂള്‍ അധികൃതരെ സമീപിച്ച ബിജു സന്തോഷിനോട് അന്നത്തെ ഹെഡ്മിസ്ട്രസ് അടക്കമുളള സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്നു പറയുകയും തട്ടിക്കയറുകയും ചെയ്തുവെന്നാണ് പരാതി.
എന്നാല്‍ ഡിഇഒ സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന മറുപടിയാണ് നല്‍കിയത്. ഇതിനെതിരെ കമിഷനില്‍ സമര്‍പ്പിച്ച രണ്ടാം അപീലിലാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റര്‍ വികെ മോളിയെ കമിഷന്‍ ശിക്ഷിച്ചത്. വിവരാവകാശ ഓഫീസറെന്ന നിലയില്‍ സിസ്റ്റര്‍ മോളി പിന്നീട് തെറ്റായ മറുപടിയാണ് നല്‍കിയതെന്നു പിന്നീട് നടത്തിയ ഹിയറിങില്‍ കമിഷനു ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ശിക്ഷവിധിച്ചത്.
എയ്ഡഡ് സ്‌കൂളില്‍ മാനേജ്മെന്റിന് നീക്കിവയ്ക്കപ്പെട്ട ക്വാട കഴിച്ചുളള സീറ്റുകളില്‍ പ്രവേശനം പൂര്‍ണമായും സുതാര്യമായിട്ടാണ് നടത്തേണ്ടതെന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതാണെന്നും കമിഷന്‍ നിരീക്ഷിച്ചു. ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ വികെ മോളി 25,000 രൂപ ട്രഷറിയില്‍ ഒടുക്കി ഒറിജിനല്‍ ചെലാന്‍ രസീത് കമിഷനില്‍ ഹാജരാക്കിയിട്ടുണ്ട്.
Keywords: Information under Freedom of Information Act was not provided to applicant, Former head teacher of aided school in Kannur city fined, Kannur, News, Application, Complaint, Kerala.