Arrested | പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന കേസില്‍ യുവതി പിടിയില്‍; 'തന്റെ ഫോടോ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും സമൂഹ മാധ്യമ ഇന്‍ഫ് ളുവന്‍സര്‍ എന്ന് സ്വയം വിശേഷിപ്പിച്ച 33കാരി'
Mar 27, 2023, 19:15 IST
ചെന്നൈ: (www.kvartha.com) പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന കേസില്‍ യുവതി പിടിയില്‍. ചെന്നൈ സ്വദേശിനിയായ അനീഷ കുമാരി (33) യാണ് അറസ്റ്റിലായത്. സമൂഹ മാധ്യമ ഇന്‍ഫ്ളുവന്‍സര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ ഫോടോ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി അഭ്യര്‍ഥിച്ചതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപോര്‍ട് ചെയ്തു.
സമൂഹ മാധ്യമത്തില്‍ തന്നെ പിന്തുടരുന്നവര്‍ ഏറെയുണ്ടെന്നും അവര്‍ക്കിടയില്‍ തന്റെ പ്രശസ്തി ഇല്ലാതാകുമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞതെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സമൂഹ മാധ്യമ റീലുകളില്‍ ആഡംബര ജീവിതം കാണിക്കാന്‍ വേണ്ടിയാണ് താന്‍ മോഷ്ടിച്ചതെന്നും യുവതി മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധര്‍ നഗറിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടിലായിരുന്നു മോഷണം നടന്നത്.
വീട്ടില്‍ ആളില്ലാത്ത സമയത്ത് യുവതി അകത്തുകടന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണവും 10,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമീപത്തെ മുപ്പതിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ മനസിലായി.
മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: ‘Influencer’ held for breaking into house, stealing in Chennai, Chennai, News, Social-Media, Arrested, Woman, Robbery, National.
സമൂഹ മാധ്യമത്തില്‍ തന്നെ പിന്തുടരുന്നവര്‍ ഏറെയുണ്ടെന്നും അവര്‍ക്കിടയില്‍ തന്റെ പ്രശസ്തി ഇല്ലാതാകുമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞതെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സമൂഹ മാധ്യമ റീലുകളില്‍ ആഡംബര ജീവിതം കാണിക്കാന്‍ വേണ്ടിയാണ് താന്‍ മോഷ്ടിച്ചതെന്നും യുവതി മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധര്‍ നഗറിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടിലായിരുന്നു മോഷണം നടന്നത്.
മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: ‘Influencer’ held for breaking into house, stealing in Chennai, Chennai, News, Social-Media, Arrested, Woman, Robbery, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.