Follow KVARTHA on Google news Follow Us!
ad

Volcanos Erupted | ഇന്‍ഡോനേഷ്യയിലെ സജീവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 7 കിലോമീറ്റര്‍ ചാരം മൂടി; വീഡിയോ

Indonesia's Mount Merapi volcano erupts, covering villages in ash#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ജകാര്‍ത: (www.kvartha.com) ഇന്‍ഡോനേഷ്യയിലെ സജീവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റര്‍ ചാരം മൂടി. യോഗ്യകാര്‍ത മേഖലയിലെ മെറാപി അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിടേഴ്സാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. 

അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയെന്നാണ് റിപോര്‍ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചത്. പര്‍വതത്തില്‍ നിന്നും മൂന്ന് മുതല്‍ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖല അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്‍വതത്തിന്റെ അടുത്ത പ്രദേശങ്ങളില്‍ ആള്‍താമസം ഇല്ലെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. 

News, World, Indonesia, Top-Headlines, Video, Social-Media, Indonesia's Mount Merapi volcano erupts, covering villages in ash


അതേസമയം പര്‍വതത്തിന്റെ അപകട മേഖലയില്‍ നിന്നും ആരെയും ഇതുവരെ ഒഴിപ്പിച്ചിട്ടില്ലെന്നാണ് റിപോര്‍ട്. 

9,721 അടി ഉയരമുള്ള മെറാപി, ഇന്‍ഡോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ജാഗ്രതാ തലത്തിലുള്ള അഗ്‌നി പര്‍വതമാണിത്.

Keywords: News, World, Indonesia, Top-Headlines, Video, Social-Media, Indonesia's Mount Merapi volcano erupts, covering villages in ash

Post a Comment