Follow KVARTHA on Google news Follow Us!
ad

Ban | മദ്യപിച്ച് സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന പരാതി; ആരോപണ വിധേയനായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് വിലക്കുമായി അമേരികന്‍ എയര്‍ലൈന്‍; 'ഭാവിയിലും സേവനങ്ങള്‍ ലഭ്യമാകില്ല'

Indian Student Banned By American Airlines For Peeing On Co-Passenger#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) മദ്യപിച്ച് സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് യാത്രാവിലക്കുമായി അമേരികന്‍ എയര്‍ലൈന്‍ വിമാനം. യുഎസ് സര്‍വകലാശാല വിദ്യാര്‍ഥിയായ ആര്യ വൊഹ്‌റ(21)യ്ക്കാണ് വിലക്ക് പ്രഖ്യാപിച്ചത്. ഡെല്‍ഹിയിലെ ഡിഫന്‍സ് കോളനി സ്വദേശിയാണ് ആര്യ വൊഹ്‌റ.

ന്യൂയോര്‍ക് - ഡെല്‍ഹി യാത്രയ്ക്കിടെ ശനിയാഴ്ചയാണ് വീണ്ടും വിമാനത്തില്‍ യാത്രക്കാരന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന വിവാദസംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി 9.50ഓടെയാണ് വിമാനം ഡെല്‍ഹിയിലെത്തിയത്. ഇതിനിടയില്‍ വിമാനത്തിലുണ്ടായ ഒരു പ്രശ്‌നം നിയമപരമായ കൈകാര്യ ചെയ്തുവെന്നാണ് അമേരികന്‍ എയര്‍ലൈന്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഭാവിയില്‍ ആര്യ വൊഹ്‌റയ്ക്ക് എയര്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്നും അമേരികന്‍ എയര്‍ലൈന്‍ വ്യക്തമാക്കി. 

ജോണ്‍ എഫ് കെന്നഡി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് ഡെല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഎ292 വിമാനത്തിനുള്ളിലാണ് വിചിത്ര സംഭവങ്ങളുണ്ടായത്. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും സഹയാത്രികര്‍ക്ക് ഗുരുതര ബുദ്ധിമുട്ടുകളുണ്ടായിക്കിയെന്നും എയര്‍ലൈന്‍ വിശദമാക്കുന്നു. ഇയാളുടെ വിമാനത്തിനുള്ളിലെ പെരുമാറ്റം വിമാനത്തിലെ ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വിമാനത്തിന്റെ തന്നെ സുരക്ഷയും അപകടകരമാക്കുന്ന രീതിയിലായിരുന്നുവെന്നും എയര്‍ലൈന്‍ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തില്‍ വിദ്യാര്‍ഥി ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിയുടെ ക്ഷമാപണം കണക്കിലെടുത്ത് പൊലീസില്‍ പരാതിപ്പെടുന്നതില്‍ നിന്നും പരാതിക്കാരന്‍ പിന്‍മാറുകയായിരുന്നു.  എന്നാല്‍ എയര്‍ലൈന്‍ സംഭവം ഗൗരവമായി എടുക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) റിപോര്‍ട് ചെയ്യുകയുമായിരുന്നു.

വിവരം ലഭിച്ചിരുന്നതിനാല്‍, തുടര്‍ന്ന് വിമാനം ഇറങ്ങിയ ഉടന്‍ തന്നെ സുരക്ഷാസേനയെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഡെല്‍ഹി പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന്, ന്യൂയോര്‍ക്-ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അതില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ മദ്യപിച്ച് പ്രായമായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചതായി ആരോപിക്കപ്പെട്ടിരുന്നു.

News,National,India,New Delhi,Controversy,Ban,Student,Flight,Travel,Passenger,Liquor, Top-Headlines,Trending,Latest-News, Indian Student Banned By American Airlines For Peeing On Co-Passenger


ഏകദേശം ഒരു മാസത്തിന് ശേഷം ഒരു മാധ്യമ റിപോര്‍ടിലൂടെ ആ സംഭവം വെളിച്ചത്ത് വരികയും അതിനുശേഷം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയും മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശങ്കര്‍ മിശ്ര ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

പിന്നീട്, സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ സംഭവം റിപോര്‍ട് ചെയ്യാത്തതിന് എയര്‍ ഇന്‍ഡ്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി.

ഇന്‍ഡ്യയുടെ വ്യോമയാന നിയമങ്ങള്‍ അനുസരിച്ച്, ഒരു യാത്രക്കാരന്‍ അച്ചടക്കലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കുണ്ടാകും.

Keywords: News,National,India,New Delhi,Controversy,Ban,Student,Flight, Travel,Passenger,Liquor, Top-Headlines,Trending,Latest-News, Indian Student Banned By American Airlines For Peeing On Co-Passenger

Post a Comment