Follow KVARTHA on Google news Follow Us!
ad

Convicted | സഹപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുകെയില്‍ ഇന്‍ഡ്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് ശിക്ഷ

Indian-Origin Scotland Yard Officer Convicted Of Assault Of Colleague#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലന്‍ഡന്‍: (www.kvartha.com) യുകെയില്‍ ലൈംഗികാതിക്രമക്കേസില്‍ ഇന്‍ഡ്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് ശിക്ഷ. സ്‌കോട്‌ലന്‍ഡ് യാര്‍ഡിലെ ഇന്‍ഡ്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികാതിക്രമക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. മെയ് അഞ്ചിന് ഇയാള്‍ക്കെതിരായ ശിക്ഷ വിധിക്കും. 

ലന്‍ഡന്‍ മെട്രോപൊളിറ്റന്‍ പൊലീസിലെ നോര്‍ത് ഏരിയ ബേസിക് കമാന്‍ഡ് യൂനിറ്റിലെ പൊലീസ് കോണ്‍സ്റ്റബിളായിരുന്ന അര്‍ചിത്  ശര്‍മയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ജോലിയിലായിരിക്കെ സഹപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. 

News,World,international,London,Assault,attack,Complaint,Punishment,Case,Court,Police,Police men,Top-Headlines, Indian-Origin Scotland Yard Officer Convicted Of Assault Of Colleague


2020 ഡിസംബറിലുണ്ടായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ 2021 ജൂലായില്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച ലന്‍ഡനിലെ വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിസ്താരത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

'ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും അസ്വീകാര്യമായ രീതിയില്‍ പെരുമാറിയതില്‍ ഞാന്‍ രോഷാകുലനാണ്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ, പിസി ശര്‍മ്മ പൊലീസിന്റെ എല്ലാ മൂല്യങ്ങളെയും പൂര്‍ണമായും വഞ്ചിച്ചു,'- എന്‍ഫീല്‍ഡിലെയും ഹാരിംഗിയിലെയും ലോകല്‍ പൊലീസിംഗിന്റെ ഉത്തരവാദിത്തമുള്ള മെറ്റ് പൊലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കരോലിന്‍ ഹെയ്ന്‍സ് പറഞ്ഞു.

Keywords: News,World,international,London,Assault,attack,Complaint,Punishment,Case,Court,Police,Police men,Top-Headlines, Indian-Origin Scotland Yard Officer Convicted Of Assault Of Colleague

Post a Comment