Chopper Accident | അറബിക്കടലിന് സമീപം ഇന്‍ഡ്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; 3 ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി

 



മുംബൈ: (www.kvartha.com) അറബിക്കടലിന് സമീപം മുംബൈ തീരത്ത് ഇന്‍ഡ്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു. രാവിലെയോടെയാണ് സംഭവം. നാവികസേനയുടെ പട്രോളിംഗ് കപ്പല്‍ നടത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 

സേനാംഗങ്ങള്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH) അപകടത്തില്‍പെട്ടത്. ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Chopper Accident | അറബിക്കടലിന് സമീപം ഇന്‍ഡ്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; 3 ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി


കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അരുണാചല്‍ പ്രദേശില്‍ കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന് അതില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചിരുന്നു.

Keywords:  News, National, Accident, Helicopter, help, Top-Headlines, Latest-News, Indian Navy Helicopter Makes Emergency Landing Off Mumbai Coast, Crew Rescued.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia