Follow KVARTHA on Google news Follow Us!
ad

Warning | ആശുപത്രി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Doctor,attack,Warning,Kerala,
കണ്ണൂര്‍: (www.kvartha.com) അനുദിനം വര്‍ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങളും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള കയ്യേറ്റ ശ്രമങ്ങളും അതീവ ഗുരുതരമായി പരിഗണിച്ചില്ലെങ്കില്‍, കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് കണ്ണൂരില്‍ ചേര്‍ന്ന ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

ആശുപത്രി ആക്രമണങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് നിയമനിര്‍മാണം നടത്താനായി കേരളത്തിലെ 140 എംഎല്‍എമാരെ ഐ എം എ പ്രതിനിധികള്‍ നേരിട്ട് കണ്ട് ആവശ്യം ആവര്‍ത്തിക്കുകയുണ്ടായി. ഏറെ പ്രധാനപ്പെട്ട ഈ ആവശ്യം അവഗണിക്കപ്പെടുന്നത് ആശങ്കാജനകമാണ്.

കോഴിക്കോട്, മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോക്ടറാണ് ശാരീരികമായി ആക്രമിക്കപ്പെട്ടത്. ദുര്‍ബലമായ നിയമങ്ങള്‍ ചുമത്തുന്നതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രതികള്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാനും മറ്റുള്ളവര്‍ക്ക് അക്രമണം നടത്താനുള്ള പ്രചോദനവും ഇത്തരക്കാര്‍ നല്‍കുന്നുണ്ട്.

Indian Medical Association warns of strict action if hospital attacks continue, Kannur, News, Doctor, Attack, Warning, Kerala


ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയാക്കി നിയമനിര്‍മാണം നടത്തണമെന്ന ഐഎംഎയുടെ ആവശ്യത്തില്‍ നിന്ന് ഭരണകൂടം വിമുഖത കാണിക്കുന്നുവെങ്കില്‍ അത്യാഹിത വിഭാഗം അടക്കമുള്ള ചികിത്സാ മേഖലകള്‍ സ്തംഭിപ്പിച്ചുകൊണ്ട് ഐ എം എ സമരത്തിലേക്ക് ഇറങ്ങും എന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു.

ഐഎംഎ പ്രസിഡന്റ് ഡോ. വി സുരേഷ് അധ്യക്ഷനായിരുന്നു. സെക്രടറി ഡോ രാജ്മോഹന്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഡോ. സുല്‍ഫികര്‍ അലി, ഡോ. മുഹമ്മദലി, ഡോ. നരേന്ദ്രന്‍, ഡോ. ഐ സി ശ്രീനിവാസന്‍, ഡോ. എം കെ നന്ദകുമാര്‍, ഡോ. മുശ്താഖ്, ഡോ. ശാഹിദ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനതലത്തില്‍ ആസൂത്രണം ചെയ്യുന്ന മുഴുവന്‍ സമര പരിപാടികള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.

Keywords: Indian Medical Association warns of strict action if hospital attacks continue, Kannur, News, Doctor, Attack, Warning, Kerala.

Post a Comment