Follow KVARTHA on Google news Follow Us!
ad

Viral Video | പൊതുനിരത്തിലൂടെ വാഹനം ഓടിച്ച് ബാലന്‍; സമീപത്തിരുന്ന് നിര്‍ദേശങ്ങള്‍ കൊടുത്ത് പിതാവും! രക്ഷിതാവിന് രൂക്ഷമായ വിമര്‍ശനം; 'ബുദ്ധിയില്ലാത്ത അച്ഛന്‍ ഗ്ലോസ്റ്റര്‍ വാങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്', വൈറലായി വീഡിയോ

Indian kid drives MG Gloster luxury SUV: Totally illegal, Video#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) പൊതുനിരത്തിലൂടെ ലക്ഷ്വറി എസ് യു വി
ഓടിക്കുന്ന ബാലന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിതാവിന് പൊങ്കാലയുമായി ജനം. ഒരു വലിപ്പമുള്ള എസ് യു വിയായ എംജി ഗ്ലോസ്റ്റര്‍ ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. 

വീഡിയോയ്ക്ക് രൂക്ഷമായ വിമര്‍ശനമാണ് ആളുകളില്‍ നിന്നും ഉയരുന്നത്. ബുദ്ധിയില്ലാത്ത അച്ഛന്‍ ഗ്ലോസ്റ്റര്‍ വാങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. പണത്തിന് ഒരാളെ ശരിയായ ധാരണയോ തലച്ചോറോ വാങ്ങാന്‍ കഴിയില്ലെന്ന് കാണിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്

കുട്ടിയുടെ പിതാവ് അപ്ലോഡ് ചെയ്ത ഈ വീഡിയോയില്‍ കുട്ടി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കൂറ്റന്‍ എസ് യു വി ഓടിക്കുന്നത് കാണാം. അച്ഛന്‍ കുട്ടിക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കേള്‍ക്കാം. കുട്ടി വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പിതാവ് തന്നെയാണ് റെകോര്‍ഡ് ചെയ്തതെന്നാണ് റിപോര്‍ടുകള്‍
 
News, National, India, New Delhi, Video, Transport, Vehicles, Child, Father, Criticism, Indian kid drives MG Gloster luxury SUV: Totally illegal, Video


വീഡിയോയില്‍ അച്ഛന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് വ്യക്തമായി കേള്‍ക്കുന്നതിനാല്‍ കുട്ടി അടുത്തിടെ വാഹനം ഓടിക്കാന്‍ പഠിച്ചതായി തോന്നുന്നു. ഡാഷ്ബോര്‍ഡും സ്റ്റിയറിംഗ് വീലും സെന്റര്‍ കണ്‍സോളും നമുക്ക് വ്യക്തമായി കാണാന്‍ കഴിയുന്നതിനാല്‍ ഇത് വ്യാജമോ എഡിറ്റ് ചെയ്തതോ ആയ വീഡിയോ അല്ല.

കുട്ടി അതിവേഗത്തില്‍ വാഹനമോടിക്കുന്നില്ലെങ്കിലും, തന്റെ ഡ്രൈവിംഗ് കഴിവുകള്‍ കാണിക്കാന്‍ പൊതുവഴികള്‍ ഉപയോഗിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. റോഡുകളില്‍ മറ്റ് വാഹനങ്ങളൊന്നും ഇല്ലെങ്കിലും, സുരക്ഷിതമല്ലാത്ത ഡ്രൈവിംഗില്‍ എന്തും സംഭവിക്കാം. വാഹനം അപകടത്തില്‍പെടാം. നിയമപരമായ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തിയല്ല വാഹനം ഓടിക്കുന്നത് എന്നതിനാല്‍, ഇന്‍ഷുറന്‍സ് കംപനി ഒരു പരിരക്ഷയും നല്‍കുകയുമില്ല.

പുതിയ എംവി ആക്ട് പ്രകാരം കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പിഴ ചുമത്താനും ജയില്‍ ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് നിരവധി മാതാപിതാക്കളെ ജയിലിലടച്ചിരുന്നു. 




Keywords: News, National, India, New Delhi, Video, Transport, Vehicles, Child, Father, Criticism, Indian kid drives MG Gloster luxury SUV: Totally illegal, Video

Post a Comment