Follow KVARTHA on Google news Follow Us!
ad

Booker Prize | ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുകര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി പെരുമാള്‍ മുരുകന്റെ 'പൈര്‍'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Award,National,Writer,
ചെന്നൈ: (www.kvartha.com) ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുകര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ 'പൈര്‍' (pyre) എന്ന നോവല്‍. ഇത് ആദ്യമായാണ് ബുകര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 1980-കളിലെ തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍, സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണിത്. ദുരഭിമാനക്കൊലയാണ് 'പൈര്‍' പറയുന്നത്.

2013-ല്‍ തമിഴില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ബുകര്‍ സമ്മാന പട്ടികയില്‍ ഇടം നേടി വിവരമറിഞ്ഞ പെരുമാള്‍ മുരുകന്റെ വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെ:

Indian author Perumal Murugan makes it to International Booker Prize 2023 Longlist, Chennai, News, Award, National, Writer

ഈ വാര്‍ത്ത ഞാനറിഞ്ഞിട്ടേയുള്ളൂ. ഞാന്‍ വളരെ സന്തോഷവാനാണ്, ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് 'പൈര്‍' കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയമാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതല്‍ ആളുകള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

'ഈ വര്‍ഷത്തെ ബുകര്‍ സമ്മാന പട്ടികയില്‍ 13 പുസ്തകങ്ങളാണുള്ളത്. ഇവയില്‍ 11 ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത കൃതികളുണ്ട്. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ ഇവയിലുള്‍പ്പെടുന്നു.

Keywords: Indian author Perumal Murugan makes it to International Booker Prize 2023 Longlist, Chennai, News, Award, National, Writer.

Post a Comment