Mamta Mohandas | അല്‍ അന്‍സാരി ധനവിനിമയ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മംമ്ത മോഹന്‍ദാസ്
Mar 10, 2023, 12:28 IST
അബൂദബി: (www.kvartha.com) നടി മംമ്ത മോഹന്‍ദാസ് ഗള്‍ഫിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകും. യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ധനവിനിമയ സ്ഥാപനമാണ് അല്‍ അന്‍സാരി എക്സ്ചേഞ്ച്.
ദുബൈയില്‍ നടന്ന ചടങ്ങില്‍ അല്‍ അന്‍സാരി അധികൃതരാണ് പ്രഖ്യാപനം നടത്തിയത്. കൂടുതല്‍ ജനങ്ങള്‍ക്കിടയിലേക്ക് ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അല്‍ അന്‍സാരി എക്സ്ചേഞ്ച് അധികൃതര്‍ പറഞ്ഞു.
മംമതയുടെ വരവില്‍ ഏറെ സന്തോഷമുണ്ടെന്നും ബ്രാന്‍ഡിന്റെ സാന്നിധ്യം യുഎഇയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മംമ്ത മോഹന്‍ദാസിന്റെ നിയമനം സഹായിക്കുമെന്നും അല്‍ അന്‍സാരി എക്സ്ചേഞ്ച് ഡെപ്യൂടി സിഇഒ മുഹമ്മദ് ബിത്താര്‍ പറഞ്ഞു.
വ്യക്തിപരമായി നല്ല അവസരമാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്നും പ്രവാസി കമ്യൂനിറ്റിയാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ അല്‍ അന്‍സാരി പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതെന്നും മംമ്ത പറഞ്ഞു.
ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വരും നാളുകളില്‍ വിവിധ കാംപയിനുകളില്‍ അല്‍ അന്‍സാരിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മംമ്ത മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, World, Gulf, Top-Headlines, Abu Dhabi, UAE ,Entertainment, Actress, Mamta mohandas, Indian actress Mamta Mohandas joins Al Ansari Exchange as brand ambassador
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.