Follow KVARTHA on Google news Follow Us!
ad

Injured | 'സിറ്റാഡല്‍' ഷൂടിംഗിനിടയില്‍ നടി സാമന്തയ്ക്ക് പരുക്കേറ്റു; മുറിവേറ്റതിന്റെ ചിത്രം പങ്കുവച്ച് താരം

Indian actor Samantha Ruth Prabhu injured on 'Citadel' shoot#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മുംബൈ: (www.kvartha.com) 'സിറ്റാഡല്‍' എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ പരുക്കേറ്റതായി നടി സാമന്ത. 
തന്റെ കൈകള്‍ക്ക് മുറിവേറ്റതിന്റെ ചിത്രം സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം ചിത്രം പങ്കുവച്ചത്. 

പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്‍ഡ്യന്‍ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

News,National,India,Bollywood,Actress,Cinema,Entertainment,injury,Top-Headlines,Latest-News, Indian actor Samantha Ruth Prabhu injured on 'Citadel' shoot


കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള 'ശാകുന്തളം' എന്ന പുതിയ ചിത്രമാണ് സാമന്തയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് 'ദുഷ്യന്തനാ'കുന്നത്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. 

ദിനേഷ് വിജന്‍ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത നായികയാകുമെന്നും ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകന്‍ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപോര്‍ടുണ്ട്. 

Keywords: News,National,India,Bollywood,Actress,Cinema,Entertainment,injury,Top-Headlines,Latest-News, Indian actor Samantha Ruth Prabhu injured on 'Citadel' shoot

Post a Comment