പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി കമ്പനികൾ പ്രയോജനപ്പെടുത്തുന്നതിനാൽ ഈ വർഷം സ്മാർട്ട്‌ഫോൺ കയറ്റുമതി ഉയർന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും തങ്ങളുടെ നിർമാണ യൂണിറ്റ് മാറ്റാനാണ് ആപ്പിൾ ശ്രമിക്കുന്നത്. യുഎഇ, യുഎസ്എ, നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നിവയാണ് ഇന്ത്യ കൂടുതൽ മൊബൈൽ ഫോണുകൾ കയറ്റി അയക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങൾ.
കണക്കുകൾ പ്രകാരം, മൊബൈൽ ഫോൺ വ്യവസായം 40 ബില്യൺ ഡോളറിന്റെ ഉത്പാദനം മറികടക്കും. ഇതിന്റെ 25 ശതമാനം അതായത് 10 ബില്യൺ ഡോളർ കയറ്റുമതി ചെയ്യും. ആപ്പിളിന്റെ മൂന്ന് കമ്പനികൾ ഇന്ത്യയിൽ ഫോണുകൾ നിർമിക്കുന്നുണ്ട്. 2022 അവസാനത്തോടെ മൊത്തം ഐഫോൺ ഉൽപാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലായിരുന്നു.
2022-ൽ 80-85 ശതമാനം ഐഫോണുകൾ നിർമിച്ച ചൈനയ്ക്ക് തുല്യമായി 2027-ഓടെ ഇന്ത്യയിൽ ആപ്പിൾ 45-50 ശതമാനം ഐഫോണുകൾ നിർമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബറിൽ ഒരു ബില്യൺ ഡോളറിന്റെ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കമ്പനിയായി ആപ്പിൾ മാറിയിരുന്നു. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമിക്കുന്നു.
Keywords: New Delhi, National, News, Export, India, Record, Mobile Phone, Dollar, Apple, Report, China, Technology, Top-Headlines, India sets new record in mobile exports.
< !- START disable copy paste -->