കണ്ണൂര്‍: (www.kvartha.com) ഇ പി കുടുംബത്തിനെതിരെ കേന്ദ്ര ഏജന്‍സി പണി തുടങ്ങി. സിപിഎമിലെ ഉള്‍പാര്‍ടി തര്‍ക്കങ്ങളിലും വിവാദങ്ങളിലും എരിതീയില്‍ എണ്ണപകര്‍ന്നുകൊണ്ട് കേന്ദ്ര ഏജന്‍സിയായ ആദായനികുതി വകുപ്പ് വീണ്ടും ഇപി ജയരാജന്റെ കുടുംബത്തിനെതിരെ നടപടി ശക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമിറ്റി അംഗവുമായ ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിര ചെയര്‍പേഴ്സനായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ടിന്റെ രേഖകള്‍ പരിശോധിക്കാനായാണ് ആദായ നികുതി വകുപ്പ് നീക്കം നടത്തുന്നത്.
ഇവര്‍ ആവശ്യപ്പെട്ട രേഖകള്‍ റിസോര്‍ട് അധികൃതര്‍ കണ്ണൂര്‍ ആദായ നികുതി ഓഫിസില്‍ ഹാജരാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ വിവരങ്ങളും ടി ഡി എസ് കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റിസോര്‍ട് നടത്തിപ്പുകാര്‍ക്ക് നോടീസ് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കംപനി പ്രതിനിധി കണ്ണൂരിലെ ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് ഹാജരായാണ് രേഖകള്‍ കൈമാറിയത്.
ഈ മാസം രണ്ടിനാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം വൈദേകം റിസോര്‍ടില്‍ പരിശോധന നടത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കുകളും രേഖകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ചെയര്‍ പേഴ്സന്‍ പി കെ ഇന്ദിരക്ക് ആദായനികുതി വകുപ്പ് നോടീസ് നല്‍കിയത്.
നിക്ഷേപകരുടെ വിവരങ്ങള്‍, ഓഹരി പങ്കാളിത്തം, ടി ഡി എസ് കണക്കുകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കൈമാറിയതായി റിസോര്‍ട് സിഇഒ തോമസ് ജോസഫ് വ്യക്തമാക്കി. നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ പിഴ
ഈടാക്കുന്നത് അടക്കമുളള നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടക്കും.

സിപിഎം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ ഇപി ജയരാജന്റെ കുടുംബത്തിന് നിയന്ത്രണമുളള ആന്തൂര്‍ നഗരസഭയിലെ മൊറാഴ വെളളിക്കീലിലെ വൈദേകം റിസോ+ര്‍ടിനെതിരെ കൊച്ചിയിലുളള ഒരു മാധ്യമപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.
സ്ഥാപനത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റിനും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ എംഡിയും ഡയറക്ട് ബോര്‍ഡ് അംഗവും ചേര്‍ന്ന് ഏഴരക്കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. ഈ പരാതിയില്‍ ഇഡി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Keywords: Income tax department started working against EP family, Kannur, News, Family, Investigates, LDF, Kerala.