റിപോര്‍ടില്‍ പറയുന്നത്:
തന്റെ വനിതാ സുഹൃത്തുമായി ഹോടെലിലെത്തിയ യുവാവ് 50 എംജിയുടെ രണ്ട് വയാഗ്ര ഗുളികകള്‍ കഴിച്ചു. കൂടെ മദ്യവും കുടിച്ചു. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞെങ്കിലും
തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് യുവാവ് പോകാന്‍ കൂട്ടിക്കിയില്ല. ഒടുവില്‍ സ്ഥിതി ഗുരുതരമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
മദ്യത്തിന്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വൈദ്യോപദേശം കൂടാതെ ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കരുതെന്ന സന്ദേശമെന്ന് ഇതിലൂടെ നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
Keywords: In Rare Case, Nagpur Man Dies After Taking 2 Viagra Pills While Drinking Alcohol, Maharashtra, News, Liquor, Dead, Hospital, National.