Follow KVARTHA on Google news Follow Us!
ad

Felicitation| വനിതാ ടികറ്റ് ചെകിങ് സ്റ്റാഫിന് അഭിനന്ദനവുമായി റെയില്‍വേ മന്ത്രാലയം; യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കിയത് ഒരു കോടി രൂപ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Passengers,Twitter,Railway,National,
മുംബൈ: (www.kvartha.com) യാത്രക്കാരില്‍നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ വനിതാ ടികറ്റ് ചെകിങ് സ്റ്റാഫിന് അഭിനന്ദനവുമായി റെയില്‍വേ മന്ത്രാലയം. ഇത്രയും തുക പിഴ ഈടാക്കിയ ആദ്യ വനിതാ സി ടി ഐ ആണ് റെയില്‍വേയുടെ അഭിന്ദനത്തിന് പാത്രമായത്. ട്വിറ്ററിലൂടെയായിരുന്നു റെയില്‍വേ അഭിനന്ദനം അറിയിച്ചത്.

In a first, female ticket-checker of Indian Railways collects over ₹1 crore in fines, Mumbai, News, Passengers, Twitter, Railway, National

ചീഫ് ടികറ്റ് ഇന്‍സ്പെക്ടര്‍ റോസലിന്‍ ആരോകിയ മേരിയാണ് ടികറ്റ് എടുക്കാത്ത യാത്രക്കാരില്‍നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കി അഭിനന്ദനം ഏറ്റുവാങ്ങിയത്. യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കുന്ന ചിത്രങ്ങളോടെയായിരുന്നു റെയില്‍വേയുടെ ട്വീറ്റ്. ജോലിയോടുള്ള ആത്മാര്‍ഥതയാണ് റോസലിന്‍ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടികറ്റ് ചെകിങ് സ്റ്റാഫായി ഇവര്‍ മാറിയെന്നുമായിരുന്നു അടിക്കുറിപ്പ്.

ട്വീറ്റ് വൈറലായതോടെ ജീവനക്കാരിക്ക് വിവിധ കോണുകളില്‍നിന്ന് അഭിനന്ദന പ്രവാഹമെത്തി. വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന അര്‍പ്പണബോധമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്, അഭിനന്ദനങ്ങള്‍ റോസലിന്‍, ഇനിയും ജോലി തുടരുക... എന്നിങ്ങനെ നിരവധി പേര്‍ കമന്റ് ചെയ്തു.

Keywords: In a first, female ticket-checker of Indian Railways collects over ₹1 crore in fines, Mumbai, News, Passengers, Twitter, Railway, National.

Post a Comment