Follow KVARTHA on Google news Follow Us!
ad

Restaurant | റെസ്റ്റോറന്റുകളിൽ വേണ്ടത് ആകർഷിക്കുന്ന ബോർഡും മുൻവശവും മാത്രമല്ല; വൃത്തിയും വെടിപ്പുമുള്ള ശൗചാലയവും കൈകഴുകാനുള്ള സൗകര്യവും പ്രധാനം; ഭക്ഷണത്തിലും ശ്രദ്ധിക്കാനുണ്ട്; ആശങ്കകൾ പങ്കുവെച്ച് ഉപഭോക്താക്കൾ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾImportance of Cleaning in a Restaurant
കൊച്ചി: (www.kvartha.com) നാൾക്കുനാൾ വിവിധയിടങ്ങളിൽ പുതിയ റെസ്റ്റോറന്റുകൾ ഉയർന്നുവരികയാണ്. ആകർഷിക്കുന്ന ബോർഡും മുൻവശവുമാണ് ഇവയുടെയൊക്കെ പ്രത്യേകത. അല്ലെങ്കിൽ ഒരു ഉപയോക്താവിനെ സ്വാധീനിക്കാൻ ഇതൊക്കെ മതിയെന്നാണ് ചില റെസ്റ്റോറന്റ് ഉടമകളുടെ പൊതുവിലയിരുത്തൽ. എന്നാൽ റെസ്റ്റോറന്റിന്റെ മുൻവശത്ത് കാണുന്ന ആ ആകർഷണീയത അകത്ത് ചെന്നാൽ ഒട്ടുമുണ്ടാവില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.

Kochi, Kerala, News, Toilet, Food, Disease, Water, Shop Owner, Top-Headlines, Importance of Cleaning in a Restaurant.

ഒരു റെസ്റ്റോറന്റിൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ശുചിത്വം ഉറപ്പാക്കുക എന്നതാണ്. സ്ഥാപനത്തിന്റെ മുൻഭാഗവും അടുക്കളയും മുതൽ ശുചിമുറികൾ വരെ വൃത്തിയായിരിക്കുക എന്നത് വ്യാപാരത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഒരു ഉപഭോക്താവും വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കില്ല. വൃത്തിയായ മുൻവശത്തേക്കാൾ കൈകഴുകാനുള്ള സ്ഥലവും ശൗചാലയവും ആണ് ഉപഭോക്താവിനെ സ്വാധീനിക്കുക. മുൻവശങ്ങൾ വൃത്തിയാക്കുന്ന മിക്ക റെസ്റ്റോറന്റ് ഉടമകളും പക്ഷേ, ഈ രണ്ട് കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്താറില്ല.

നേരത്തെ റെസ്റ്റോറന്റുകളിലെ വാഷിങ് സ്ഥലത്ത് നൂലിൽ സോപുകൾ തൂക്കിയിടുന്ന രീതിയുണ്ടായിരുന്നു. അസുഖമുള്ളവരും അല്ലാത്തവരുമായ മിക്ക ആളുകളും ഒരേ സോപിൽ കൈകഴുകി പോകും. കാലക്രമേണ ഇതിന് മാറ്റം വന്നപ്പോൾ പകരം വന്നത് വെള്ളമൊഴിച്ച് നേർപ്പിച്ച കുറഞ്ഞ ഗുണനിലവാരമുള്ള ഹാൻഡ് വാഷുകളാണ്. ഇതിന്റെ ഫലമായി കൈകൾ ശരിയായി വൃത്തിയാക്കാൻ പോലും ഉപഭോക്താക്കൾക്കാവില്ല. തന്നെയുമല്ല, കയ്യിൽ ഭക്ഷണത്തിന്റെ മണം അങ്ങനെ തന്നെ ഉണ്ടാവുകയും ചെയ്യും.

പലരും റെസ്റ്റോറന്റുകളിൽ പോകുന്നത് ശൗചാലയത്തിൽ കൂടി പോവുക എന്ന ഉദ്ദേശത്തോട് കൂടിയാണ്. മിക്കയിടത്തും വൃത്തികേടുകൾ നിറഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായിരിക്കും ശൗചാലയങ്ങൾ. ശരിയായി വൃത്തിയാക്കാൻ പലരും ശ്രദ്ധിക്കാറില്ല. വൃത്തികെട്ട ശൗചാലയം സ്ഥാപനത്തിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് ഉടമകൾ അറിയുന്നില്ല. ഒരിക്കൽ സന്ദർശിച്ചവർ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും റെസ്റ്റോറന്റ് സന്ദർശിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. വൃത്തിഹീനമായ റെസ്റ്റോറന്റ് അവിടത്തെ ജീവനക്കാർക്ക് രോഗവും പരത്താൻ ഇടയാക്കും.

ചിലയിടങ്ങളിൽ കൈ തുടയ്ക്കുന്നതിന് ടിഷ്യൂ പേപറുകൾക്ക് പകരം പേപർ കീറിയിടാറുണ്ട്. വെള്ളമൊഴിച്ച നിലവാരം കുറഞ്ഞ ഹാൻഡ് വാഷുകൾ ഉപയോഗിച്ചും ടിഷ്യൂ പേപറുകൾ നൽകാതെയുമൊക്കെ എന്ത് ലാഭമാണ് റെസ്റ്റോറന്റ് ഉടമകൾ നേടുന്നതെന്നാണ് ഉപയോക്താക്കൾ ചോദിക്കുന്നത്. ഊണിനും ബിരിയാണിക്കുമൊപ്പം വിളമ്പുന്ന അച്ചാർ പലരും തൊട്ടുനോക്കാറില്ല. പപ്പടവും ഇങ്ങനെ തന്നെയാണ്. ജീവിത ശൈലീ രോഗങ്ങളും മറ്റ് ആരോഗ്യ ആശങ്കകളും നിലവാരവുമൊക്കെ ഇതിന് കാരണമാണ്. ഇതിന് പകരം ഒരു കിണ്ണത്തിൽ ഓരോ ടേബിളിലും വെക്കുകയോ ആവശ്യമുള്ളവർക്ക് മാത്രം നൽകുകയോ ചെയ്യാവുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജീവനക്കാരുടെ വൃത്തിയും പ്രധാനമാണെന്നാണ് ഉപയോക്താക്കൾ വ്യക്തമാക്കുന്നത്.

(Courtsey - Pradeep Chittakkattu)

Keywords: Kochi, Kerala, News, Toilet, Food, Disease, Water, Shop Owner, Top-Headlines, Importance of Cleaning in a Restaurant.
< !- START disable copy paste -->

Post a Comment