Action | 'ഇടുക്കി ജലസംഭരണി കയ്യേറി പഞ്ചായതിന്റെ അനധികൃത നിർമാണം'; അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ കെഎസ്ഇബി നിർദേശം

 



കട്ടപ്പന: (www.kvartha.com) ഇടുക്കി ജലസംഭരണി കയ്യേറി കാഞ്ചിയാർ പഞ്ചായത് അനധികൃത നിർമാണ പ്രവൃത്തികൾ നടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ കെഎസ്ഇബി സിഎംഡി സിവിൽ ജനറേഷൻ ഡയറക്ടർക്ക് നിർദേശം നൽകി.

കട്ടപ്പന - കുട്ടിക്കാനം റോഡിലെ വെള്ളിലാങ്കണ്ടം കുഴൽപാലത്തിന് സമീപം റിസർവയോർ കയ്യേറി രണ്ടുവർഷം മുമ്പ് കാഞ്ചിയാർ പഞ്ചായത് കംഫർട് സ്റ്റേഷനും ഷോപിംഗ് കോംപ്ലക്സ് നിർമിച്ചെന്നാണ് ആരോപണം. മണ്ഡല മകരവിളക്ക് കാലത്ത് ഇതുവഴിയെത്തുന്ന ശബരിമല തീർഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി താൽക്കാലിക കംഫർട് സ്റ്റേഷൻ നിർമാണത്തിന് ജില്ലാ ഭരണകൂടം നൽകിയ അനുമതിയുടെ മറപിടിച്ചാണ് ലക്ഷങ്ങൾ ചിലവഴിച്ച് പഞ്ചായത് നിർമാണ പ്രവൃത്തികൾ  നടത്തിയതെന്നാണ് ആരോപണം.

Action | 'ഇടുക്കി ജലസംഭരണി കയ്യേറി പഞ്ചായതിന്റെ അനധികൃത നിർമാണം'; അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ കെഎസ്ഇബി നിർദേശം


ജലസംഭരണിയ്ക്കുള്ളിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ  വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ജലസംഭരണിയുടെ മേൽനോട്ടം വഹിക്കുന്ന വാഴത്തോപ്പിലെ ഡാം സേഫ്റ്റി ഡിവിഷൻ ( രണ്ട് ) ഓഫീസിലെ ചീഫ് എൻജിനീയർക്ക് അടക്കം പരാതികളും ലഭിച്ചിരുന്നെങ്കിലും നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. പരാതികളിൽ പ്രാഥമിക പരിശോധന മാത്രമാണുണ്ടായത്. റിസർവോയറിന്റെ സംരക്ഷണത്തിനായി ദിവസവേതന അടിസ്ഥാനത്തിൽ വാചറുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരും കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

അതേസമയം പരാതി ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ എക്സിക്യൂടീവ് എൻജിനീയർ റോഡ് റിപോർട്  തേടിയതായി ഡാം സേഫ്റ്റി ഓർഗനൈസേഷൻ ചീഫ് എൻജിനീയർ പറഞ്ഞു. ഡാം റിസർവോയറിലെ കയ്യേറ്റ പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടറും നിർദേശം നൽകിയിട്ടുണ്ട്.

Keywords:  News,Kerala,State,KSEB,Dam,Top-Headlines,Latest-News, Illegal Construction; KSEB directed to investigate and take further action
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia