ഇടുക്കി: (www.kvartha.com) വലിയപാറകുട്ടിപുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചതിന് പിന്നാലെയാണ് കാട്ടിലൂടെയുള്ള ജീപ് സവാരി തടഞ്ഞു. മാങ്കുളത്ത് നിന്നും പെരുമ്പന്‍കുത്ത്-വലിയപാറകുട്ടി വഴി ആനക്കുളത്ത് എത്തുന്ന പാതയില്‍ വനം വകുപ്പ് കിടങ്ങ് നിര്‍മിച്ചു. നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ഉയരുകയാണ്. കുട്ടികള്‍ മരിച്ചതിനെ മറയാക്കി വനം വകുപ്പ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അങ്കമാലി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയത് അനധികൃത ജീപ് സവാരിയാണെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇതോടെ ജീപ് സവാരി നടക്കുന്ന മാങ്കുളം പെരുമ്പന്‍കുത്ത് വിലയപാറകൂട്ടി വഴി ആനക്കുളത്ത് എത്തുന്ന പാത വനം വകുപ്പ് കിടങ്ങ് നിര്‍മിച്ച് പാത പൂര്‍ണമായും തടഞ്ഞു. നേരത്തെയും ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ് കിടങ്ങും ചെക്‌പോസ്റ്റും ബോര്‍ഡും വനം വകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീടത് നീക്കം ചെയ്യുകയായിരുന്നു.
എന്നാല്‍ മാങ്കുളത്ത് നിന്നും ആനക്കുളത്തേയ്‌ക്കെത്തുന്ന പരമ്പരാഗത പാതയില്‍ 800 മീറ്റര്‍ മാത്രമാണ് കാട്ടുവഴിയായി അവശേഷിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കിടങ്ങ് നിര്‍മിച്ചതിലൂടെ കുറത്തിക്കുടി അടക്കമുള്ള ആദിവാസി മേഖലയിലേയ്ക്ക് പോകുന്ന വഴി അടക്കാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും ഇതിനെ ശക്തമായി ചെറുക്കാനാണ് തീരുമാനമെന്നും നാട്ടുകാര്‍ പറഞ്ഞു.
Keywords: News,Kerala,State,Idukki,Local-News,forest,Protest,Transport, Idukki: Wildlife department dug up trench