ഇടുക്കി: (www.kvartha.com) അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കുഴ പളനില്‍കും തടത്തില്‍ ഉലഹന്നാന്‍ ജോണിന്റെ മകന്‍ ജോജി ജോണ്‍ (40) ആണ് മരിച്ചത്.
അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപത്താണ് ജോജിയുടെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ചെ ഇവിടെയെത്തിയ നാട്ടുകാരന്‍ കലുങ്കിനുടുത്ത് ഒരു സ്‌കൂടറും പെട്ടിയും ഉപേക്ഷിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി പരിസരം പരിശോധിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിനടുത്ത് നോക്കിയപ്പോഴാണ് താഴെ ഒരാള്‍ കിടക്കുന്നതായി കണ്ടെത്തിയത്.
മൃതദേഹമാണെന്ന് മനസിലായതോടെ ഉടന്‍തന്നെ പരിസരവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.
ജോജി ഇവിടേക്ക് വരാനായി ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന സ്‌കൂടറാണ് സമീപത്ത് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനവും ഒപ്പം കരുതിയിരുന്ന പെട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രയ്ക്കിടെ കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്.
Keywords: News, Kerala, State, Idukki, Local-News, Death, Dead Body, Police, Youth, Idukki: Man found dead in Valara waterfall