ഇടുക്കി: (www.kvartha.com) മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് സ്വദേശിയായ ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത് (32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല.
തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ചപ്പോഴാണ് ഗോവയില്‍ ഉണ്ടെന്ന് മനസിലായത്.
സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച രാവിലെയോടെ മഹാരാഷ്ട്രയിലെ സിന്ധുബര്‍ഗ് ജില്ലയിലെ കൂടല്‍ പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. അസ്വാഭാവിക മരണത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Idukki, Youth, Death, Police, Complaint, Idukki: Malayalee man found dead in Maharashtra