ഇടുക്കി: (www.kvartha.com) നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. വില്ലാന്‍ചിറയ്ക്ക് സമീപത്ത് വെച്ചാണ് ബസ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. യാത്രക്കാരുടെ ആരുടെയും പരുക്ക് സാരമല്ലെന്നാണ് വിവരം. പരുക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: News,Kerala,State,Idukki,Accident,Accidental Death,KSRTC,Injured,Local-News,Travel,Passengers,hospital, Idukki: KSRTC bus accident in Neriamangalam