Follow KVARTHA on Google news Follow Us!
ad

KSEB | കോളനിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭീമമായ വൈദ്യുതി ബില്‍ ലഭിച്ച സംഭവം; മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതില്‍ പിഴവെന്ന് പ്രാഥമിക കണ്ടെത്തല്‍; കെഎസ്ഇബി അന്വേഷണം തുടങ്ങി

Idukki: KSEB electricity bill controversy in Pambanar #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) പാമ്പനാറില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 67000 മുതല്‍ 87000 വരെ ഷോകടിപ്പിക്കുന്ന വൈദ്യുതി ബില്‍ ലഭിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെ കെഎസ്ഇബി അന്വേഷണം തുടങ്ങി. ഭീമമായ വൈദ്യുതി ബില്‍ ലഭിച്ച സംഭവത്തില്‍ മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതിലെ പിഴവാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തല്‍. വിഷയത്തില്‍ കെഎസ്ഇബിയുടെ വിജിലന്‍സ് ഉള്‍പെടെയുള്ള വിവിധ സംഘങ്ങളും അന്വേഷണം നടത്തും. 

പാമ്പനാര്‍ എല്‍എം എസ് പുതുവല്‍ കോളനിയിലെ 22 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം പൊള്ളിക്കുന്ന വൈദ്യുതി ബില്‍ ലഭിച്ചത്. വൈദ്യുതി ഉപഭോഗം തീര്‍ത്തും കുറഞ്ഞ വീടുകളില്‍ ആണ് വലിയ തുകയുടെ ബില്‍ എത്തിയിരിക്കുന്നത്. നിലവില്‍ അമിത ബില്‍ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല.

അമിത ബില്‍ വന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ കൃത്യമായി മീറ്റര്‍ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. അടുത്തയിടെ കൃത്യമായി റീഡിങ് എടുക്കാന്‍ ആരംഭിച്ചതോടെയാണ് ഇത് വ്യക്തമായത്. ഈ സാഹചര്യത്തില്‍ മീറ്റര്‍ റീഡര്‍മാരെ സെക്ഷനുകള്‍ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകള്‍ മുഴുവന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. 

News,Kerala,Idukki,Electricity,KSEB,Business,Finance,Top-Headlines,Latest-News,Enquiry,Investigates, Idukki: KSEB electricity bill controversy in Pambanar


സംഭവം സംബന്ധിച്ച് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിലും ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗൗരവമുള്ള പരാതിയായതിനാല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കെഎസ്ഇബി നിയോഗിക്കും. അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിടുകയും ചെയ്തു.

Keywords: News,Kerala,Idukki,Electricity,KSEB,Business,Finance,Top-Headlines,Latest-News,Enquiry,Investigates, Idukki: KSEB electricity bill controversy in Pambanar 

Post a Comment