Follow KVARTHA on Google news Follow Us!
ad

Wild Elephant | പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം; കാന്റീന്‍ തകര്‍ത്തു; നടത്തിപ്പുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Idukki: Elephant attack in Panniyar Estate#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) ശാന്തന്‍പാറയില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം. പന്നിയാര്‍ എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ ആന ആക്രമിച്ച് തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പേടിച്ചോടിയ എഡ്വിന്റെ പുറകെ ആനയും കുറേ ദൂരം ഓടിയിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ലയത്തില്‍ കയറിയാണ് എഡ്വിന്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ടെത്തിയ തൊഴിലാളികളാണ് കാട്ടാനയെ തുരത്തിയത്. 

News, Kerala, State, Idukki, Elephant, Elephant attack, Wild Elephants, Local-News, Idukki: Elephant attack in Panniyar Estate


പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട പലതവണ അരിക്കൊമ്പന്‍ ആക്രമിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി റേഷന്‍ കടക്ക് ചുറ്റും ഇലക്ട്രിക് ഫെന്‍സിംഗ് നടത്തിയിട്ടുണ്ട്. ഇതിന് അടുത്തുള്ള ലേബര്‍ കാന്റീനിലായിരുന്നു ആന ആക്രമണം നടത്തിയത്.


Keywords: News, Kerala, State, Idukki, Elephant, Elephant attack, Wild Elephants, Local-News, Idukki: Elephant attack in Panniyar Estate

Post a Comment