ഇതിനായി പുരുഷന്മാരുടെ ഉയരം കുറഞ്ഞത് 152.5 സെന്റിമീറ്ററും സ്ത്രീകളുടേത് 152 സെന്റിമീറ്ററും ആയിരിക്കണം. പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 17.5 വയസും പരമാവധി പ്രായപരിധി 21 മാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2002 ഡിസംബർ 26 നും 2006 ജൂൺ 26 നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
* സയൻസ് വിഷയത്തിനുള്ള യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 50% മാർക്കോടെ മാത്തമാറ്റിക്സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളിൽ ഒന്നായി 12-ാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
അല്ലെങ്കിൽ, കുറഞ്ഞത് 50% മാർക്കോടെ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷിൽ 50% മാർക്കും ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് നോൺ-വൊക്കേഷണൽ വിഷയമായി ഫിസിക്‌സ്, കൂടാതെ ഗണിതത്തോടൊപ്പം രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് ചെയ്തിരിക്കണം.
* സയൻസ് ഒഴികെയുള്ള വിഷയങ്ങൾക്കുള്ള യോഗ്യത:
ഇംഗ്ലീഷ് ഒരു വിഷയമായി 50% മാർക്കോടെ 12-ാം ക്ലാസ് അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ്. ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം.
അപേക്ഷിക്കുന്നത് ഇങ്ങനെ
* www(dot)agnipathvayu(dot)cdac(dot)in എന്നതിലേക്ക് പോകുക.
* ഇതിന് ശേഷം അഗ്നിവീർ എയർഫോഴ്സ് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
* പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
* അഗ്നിവീർ എയർഫോഴ്സ് ഫോം ഫൈനൽ സമർപ്പിക്കുക.
* ഇതിനുശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് ഭാവിയിൽ ഉപയോഗത്തിനായി നിങ്ങളുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കുക.
Keywords: New Delhi, National, News, Recruitment, Online, Registration, Job, Application, Website, Women, Latest-News, Top-Headlines, IAF Agniveer Recruitment 2023 registration begins.
< !- START disable copy paste -->