Follow KVARTHA on Google news Follow Us!
ad

Hrithik Roshan | 2023ല്‍ ബോളിവുഡില്‍ മറ്റൊരു വലിയ കല്യാണം? ഹൃത്വിക് റോഷന്‍ വിവാഹിതനാകുന്നുവെന്ന് റിപോര്‍ട്

Hrithik Roshan to marry girlfriend Saba Azad in November 2023#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) 2023ല്‍ ബോളിവുഡില്‍ മറ്റൊരു വലിയ വിവാഹം നടന്നേക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ മുഴുവന്‍ ചര്‍ചയാകുന്നത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ വിവാഹിതനാകുന്നുവെന്ന് റിപോര്‍ട്.

ബോളിവുഡ് കി ന്യൂസ് എന്ന വേരിഫൈഡ് ട്വിറ്റര്‍ അകൗണ്ടാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപോര്‍ട് ചെയ്തിട്ടുണ്ട്. വരുന്ന 
നവംബറില്‍ ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഈവാര്‍ത്ത.

News,National,India,Entertainment,Hrithik Roshan,Marriage,Bollywood, Hrithik Roshan to marry girlfriend Saba Azad in November 2023


കരണ്‍ ജോഹറിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചാണ് സബയുമായുള്ള ബന്ധം ഹൃത്വിക് റോഷന്‍ പരസ്യമായി വെളിവാക്കുന്നത്. ഇരുവരും കൈകോര്‍ത്ത് പിടിച്ച് പിറന്നാള്‍ പാര്‍ടിയില്‍ എത്തിയത് ചര്‍ച്ചയായിരുന്നു.

2022 ആദ്യത്തോടെയാണ് സബയും ഹൃത്വിക് റോഷനും തമ്മില്‍ പ്രണയം മൊട്ടിടുന്നത്. ഗായികയായ സബ ആസാദ് ലോകത്തെ തന്നെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നായ ലോലപലൂസയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. പരിപാടി കാണാന്‍ ഹൃത്വിക് റോഷനും മകന്‍ ഹൃദാന്‍ റോഷനും മുന്‍ ഭാര്യ സുസെയ്ന്‍ ഖാനും എത്തിയിരുന്നു.

Keywords: News,National,India,Entertainment,Hrithik Roshan,Marriage,Bollywood, Hrithik Roshan to marry girlfriend Saba Azad in November 2023

Post a Comment