ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി എളുപ്പത്തില്‍ ബ്രാഞ്ച് മാറ്റാം. ഇതിനായി, നിങ്ങള്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്കിന്റെ ബ്രാഞ്ച് കോഡ് ആവശ്യമാണ്. കൂടാതെ, മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം.
എന്താണ് ചെയ്യേണ്ടത്?
1. ആദ്യം എസ്ബിഐ ഔദ്യോഗിക വെബ്‌സൈറ്റായ onlinesbi(dot)com സന്ദര്‍ശിക്കുക.
2. 'Personal Banking' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
3. യൂസര്‍ നെയിമും പാസ്വേഡും നല്‍കുക .
4. ഇതിനുശേഷം ഇ-സര്‍വീസസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
5. Transfer Savings Account ല്‍ ക്ലിക്ക് ചെയ്യുക.
6. ബ്രാഞ്ച് മാറ്റുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക.
7. നിങ്ങള്‍ അക്കൗണ്ട് മാറ്റാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രാഞ്ചിന്റെ IFSC കോഡ് നല്‍കുക.
8. എല്ലാം ഒരിക്കല്‍ പരിശോധിച്ച് Confirm ബട്ടണ്‍ അമര്‍ത്തുക.
9. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. അത് നല്‍കി Confirm അമര്‍ത്തുക.
10. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, നിങ്ങള്‍ ആവശ്യപ്പെട്ട ശാഖയിലേക്ക് നിങ്ങളുടെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും
വേറെയും വഴികളുണ്ട്:
ഓണ്‍ലൈന്‍ മാര്‍ഗം കൂടാതെ, യോനോ ആപ്പ് അല്ലെങ്കില്‍ യോനോ ലൈറ്റ് വഴി ബ്രാഞ്ച് മാറ്റാം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണമെന്ന് ഓര്‍മ്മിക്കുക, അല്ലാത്തപക്ഷം ഒടിപി ഇല്ലാതെ അക്കൗണ്ട് മാറ്റാന്‍ കഴിയില്ല.
Keywords: Latest-News, National, Top-Headlines, New Delhi, SBI, Banking, Bank, India, Online, State Bank of India, How to change SBI bank a/c from one branch to another branch online.
< !- START disable copy paste -->