കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ ചപ്പമലയില്‍ പറമ്പിലെ ചവറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ വെന്തുമരിച്ചു. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍തന്നെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ അഗ്നിരക്ഷാസേനയെത്തി അണച്ചു.
Keywords: News,Kerala,State,Kannur,Death,Obituary,Local-News, Fire, Housewife died while setting garbage on fire