തലശേരി: (www.kvartha.com) പ്രവാസിയായ മകന്റെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ വീട്ടമ്മയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലെ ഷനിമ നിവാസില്‍ എന്‍ ലീല (69) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ വീട്ടുകിണറ്റില്‍ കണ്ടെത്തിയത്.
തൊട്ടടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന യുവാവ് ജോലിക്കു പോകവെ കിണറിന്റെ വലനീക്കം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫോടോഗ്രാഫറായ മകന്‍ ഷാജിത് വിദേശത്തായിരുന്നു.
ഞായറാഴ്ച പാനൂര്‍ സ്വദേശിനിയുമായുള്ള ഇയാളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. കൂത്തുപറമ്പ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: മണ്ടോടി അനന്തന്‍. മകള്‍: പരേതയായ ഷാനിമ.
Keywords:
House wife Dead Body Found In Well, Thalassery, News, Dead Body, House Wife, Kerala.