Follow KVARTHA on Google news Follow Us!
ad

Fire | വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് പാചകവാതകം ചോര്‍ന്ന് വീടിന് തീപ്പിടിച്ചു; ഗ്ലാസ് ജനലുകള്‍ പുറത്തേക്ക് പൊട്ടിച്ചിതറി സമീപവാസിക്ക് പരുക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Fire,Pathanamthitta,News,Local News,Kerala,
അടൂര്‍: (www.kvartha.com) വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് പാചകവാതകം ചോര്‍ന്ന് വീടിന് തീപ്പിടിച്ചു. അടൂര്‍ പള്ളിക്കല്‍ ഊന്നുകല്‍ കല്ലായില്‍ രതീഷിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് സംഭവം. വീട്ടുകാര്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ പോയതായിരുന്നു. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് മുറിയില്‍ നിറയുകയും കത്തിക്കൊണ്ടിരുന്ന വിറകടുപ്പില്‍ നിന്നും വാതകത്തിന് തീ പിടിക്കുകയുമായിരുന്നു.

വീട്ടില്‍ നിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ഉടന്‍തന്നെ വിവരം അടൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍ അറിയിക്കുകയായിരുന്നു. അടച്ചിട്ട മുറിയില്‍ ചൂട് കൂടി ശക്തമായ മര്‍ദത്തില്‍ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകള്‍ പുറത്തേക്ക് പൊട്ടിച്ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകള്‍ക്കിടയിലേക്ക് തെറിച്ചു.

ചിതറി തെറിച്ച ഗ്ലാസ് കഷണം ശരീരത്തില്‍ തറച്ച് സമീപവാസിയായ പണയില്‍ വാഴപ്പള്ളില്‍ വടക്കേതില്‍ ഭാനുവിന് (63) പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടൂര്‍ ജെനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

House Caught fire after gas leak, Fire, Pathanamthitta, News, Local News, Kerala

സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ശാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും വീടിന്റെ വാതിലുകള്‍ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. ആളുകള്‍ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തില്‍ നിന്നും വീട്ടുകാര്‍ മടങ്ങിയെത്തി താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കയറി വീടിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് പാചകവാതക സിലിന്‍ഡറുകള്‍ പുറത്തേക്ക് മാറ്റി.

തുടര്‍ന്ന് ഫയര്‍ ടെന്‍ഡറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. വീട്ടിനുള്ളില്‍ നിന്നും സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റി. അടുക്കളയില്‍ ഉണ്ടായിരുന്ന ഫ്രിഡ്ജ് ഉള്‍പ്പെടെ വൈദ്യുത ഉപകരണങ്ങള്‍, ഗാസ് അടുപ്പ്, പാത്രങ്ങള്‍, ഫര്‍ണീചറുകള്‍ എന്നിവ കത്തി നശിച്ചു.

Keywords: House Caught fire after gas leak, Fire, Pathanamthitta, News, Local News, Kerala.

Post a Comment