Follow KVARTHA on Google news Follow Us!
ad

Remanded | വീട് കുത്തി തുറന്ന് കവര്‍ച: കണ്ണൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് കുരങ്ങ് നവാസ് റിമാന്‍ഡില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Robbery,Police,Court,Mobile Phone,Kerala,
കണ്ണൂര്‍: (www.kvartha.com) വീടു കുത്തി തുറന്ന് കവര്‍ച നടത്തിയെന്ന പരാതിയില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കക്കാട്, എളയാവൂര്‍ മുണ്ടയാട് എന്നിവിടങ്ങളില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയെന്ന കേസിലെ പ്രതി കുരങ്ങ് നവാസ് (42) എന്ന നവാസാണ് റിമാന്‍ഡിലായത്.

മാര്‍ച് 16 ന് പുലര്‍ചെ മൂന്ന് മണിക്ക് ഹൈവേ റോഡ് വര്‍കിന്റെ എന്‍ജിനിയര്‍മാര്‍ താമസിക്കുന്ന കക്കാട്ടെ വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണ്‍ ലാപ് ടോപ്, 12000 രൂപ, വാച്, ബാഗ് എന്നിവ മോഷണം ചെയ്‌തെന്ന കേസില്‍ പ്രതിയാണ് നവാസ് എന്ന് പൊലീസ് പറഞ്ഞു.

House burglary: Notorious thief Kurang Nawaz arrested in Kannur remanded, Kannur, News, Robbery, Police, Court, Mobile Phone, Kerala

ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ശനിയാഴ്ച പുലര്‍ചെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച് 17 ന് കക്കാട് സ്പിന്നിങ്ങ് മിലിന്റെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന ഗള്‍ഫില്‍ താമസിക്കുന്ന ജാബിര്‍ ജാന്‍ എന്നയാളുടെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം വിലവരുന്ന 65 ഇഞ്ച് എല്‍ ഇ ഡി ടിവി, വിലപിടിപ്പുള്ള പാത്രങ്ങള്‍ കളവ് ചെയ്‌തെന്ന കേസിലും ഇയാള്‍ പ്രതിയാണ്.

തെളിവെടുപ്പില്‍ പ്രതിയുടെ താമസ സ്ഥലത്ത് നിന്നും ടിവി, ആറു മൊബൈല്‍ ഫോണുകള്‍, കവര്‍ച ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. കൂടുതല്‍ മോഷണ മുതലുകള്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന മറ്റു ചില കവര്‍ചകള്‍ക്കു പിന്നില്‍ നവാസ് പ്രവര്‍ത്തിച്ചിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.

Keywords: House burglary: Notorious thief Kurang Nawaz arrested in Kannur remanded, Kannur, News, Robbery, Police, Court, Mobile Phone, Kerala.

Post a Comment