Follow KVARTHA on Google news Follow Us!
ad

Arrested | മധ്യവയസ്‌കനായ ബന്ധുവിനെ പ്രേമ കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; 2 യുവതികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

Honey trap: Three arrested in Vaikom#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോട്ടയം: (www.kvartha.com) മധ്യവയസ്‌കനായ ബന്ധുവിനെ ഹണി ട്രാപില്‍ (Honey trap) കുടുക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് യുവതികള്‍ ഉള്‍പെടെ മൂന്നുപേര്‍ പിടിയില്‍. വെച്ചൂര്‍ സ്വദേശിനി രതിമോള്‍, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധന്‍സ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യവയസ്‌കന്റെ പരാതിയില്‍ വൈക്കം എസ്‌ഐ അജ്മല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രതിമോളുടെ ബന്ധുവായ മധ്യവയസ്‌കനെയാണ് പ്രതികള്‍ ഹണി ട്രാപില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചത്. നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. 

നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കനെ ജോലിയുടെ ആവശ്യത്തിനെന്ന പേരില്‍ വിളിച്ചു വരുത്തി ഇവര്‍ കെണിയില്‍പെടുത്തുകയായിരുന്നു. ധന്‍സിന്റെ നേതൃത്വത്തില്‍ ദൃശ്യങ്ങളും പകര്‍ത്തി. ധന്‍സ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്നും രതിമോള്‍ അവശ്യപ്പെട്ടു.

News,Kerala,State,Kottayam,Local-News,Police,Case,Accused, Complaint,Women, Arrested, Honey trap: Three arrested in Vaikom


പിന്നീട് പലപ്പോഴായി രതിയും ധന്‍സും ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സമാന രീതിയില്‍ പ്രതികള്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കും. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും സംശയമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Kottayam,Local-News,Police,Case,Accused, Complaint,Women, Arrested, Honey trap: Three arrested in Vaikom

Post a Comment