Follow KVARTHA on Google news Follow Us!
ad

Special train | ഹോളി ആഘോഷം: ബെംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Holi,Festival,Train,Kerala,
കണ്ണൂര്‍: (www.kvartha.com) ഹോളി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗ്ലൂറില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ഈമാസം ഏഴിന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലില്‍ നിന്നാണ് ഹോളി എക്‌സ്പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക. എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയില്‍ 18 എസി ത്രീ ടയര്‍ സ്ലീപര്‍ കോചുകളുണ്ടായിരിക്കും.

Holi celebration: Special train allowed from Bangalore to Kannur, Kannur, News, Holi, Festival, Train, Kerala

വിശ്വേശ്വരയ്യ ടെര്‍മിനലില്‍നിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് കൃഷ്ണരാജപുരം (രാത്രി 12.38), ബംഗാരപ്പേട്ട് (പുലര്‍ചെ 1.23), സേലം (പുലര്‍ചെ 5.12), ഈറോഡ് ജന്‍ക്ഷന്‍ (രാവിലെ 6.25), തിരുപ്പുര്‍ (രാവിലെ 7.13), കോയമ്പത്തൂര്‍ ജന്‍ക്ഷന്‍ (8.12), പാലക്കാട് ജന്‍ക്ഷന്‍ (9.32), ഷൊര്‍ണൂര്‍ ജന്‍ക്ഷന്‍ (10.22), തിരൂര്‍ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.

തിരിച്ച് എട്ടിന് രാത്രി 10.40-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി (06502) ഒമ്പതിന് ഉച്ചയ്ക്ക് ഒരുമണിക്ക് ബെംഗ്ലൂറിലെത്തും. കോഴിക്കോട് (രാത്രി 11.45), തിരൂര്‍ (രാത്രി 12.23), ഷൊര്‍ണൂര്‍ ജന്‍ക്ഷന്‍ (പുലര്‍ചെ 1.17), പാലക്കാട് ജന്‍ക്ഷന്‍ (പുലര്‍ചെ 2.17), കോയമ്പത്തൂര്‍ ജന്‍ക്ഷന്‍ (പുലര്‍ചെ 4.37), തിരുപ്പുര്‍ (5.28), ഈറോഡ് (6.30), സേലം രാവിലെ (7.22), ബംഗാരപ്പേട്ട് (10.48), കൃഷ്ണരാജപുരം (11.38) എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.

Keywords: Holi celebration: Special train allowed from Bangalore to Kannur, Kannur, News, Holi, Festival, Train, Kerala.

Post a Comment