കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ചയ്ക്കായി പാര്‍ലമെന്റിലും പുറത്തും ഇടപെടലുകള്‍ തുടരുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വഴി സഞ്ചാരികള്‍ എത്തുന്ന തരത്തില്‍ വിനോദസഞ്ചാര പാകേജുകള്‍ തയാറാക്കുമെന്ന് ഡെല്‍ഹി ആസ്ഥാനമായ പണിക്കേഴ്സ് ട്രാവല്‍സ് എംഡി ബാബു പണിക്കരും ബെംഗ്‌ളുറു ആസ്ഥാനമായ പടിക്കല്‍ ട്രാവല്‍സ് സിഇഒ മനോജ് പടിക്കലും അറിയിച്ചു. റോഡ് മാര്‍ഗവും വടക്കേ മലബാറിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.
കിയാല്‍ മാനജിങ് ഡയറക്ടര്‍ സി ദിനേശ് കുമാര്‍, ഡയറക്ടര്‍ ഡോ. എംപി ഹസന്‍ കുഞ്ഞി, ആര്‍കിടെക്ട് ടിവി മധുകുമാര്‍, അബ്ദുല്ലത്വീഫ് കെഎസ്എ, വിപി ശറഫുദ്ദീന്‍ (വെയ്ക്), ജയദേവ് മാല്‍ഗുഡി (വാക്), അശോക് ശങ്കര്‍, ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേര്‍ണി കോഓര്‍ഡിനേറ്റര്‍ റശീദ് കുഞ്ഞിപ്പാറാല്‍, എസ്‌കെ ശംസീര്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, ബശീര്‍ അല്‍ഹിന്ദ്, എന്‍പിസി രംജിത്, ദിനേശ് നമ്പ്യാര്‍, കണ്ണൂര്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എയര്‍ ഇന്‍ഡ്യയുടെ കൂടുതല്‍ സര്‍വീസ് കണ്ണൂര്‍ വഴി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേര്‍ണി ഭാരവാഹികള്‍ ടാറ്റ സണ്‍സ് ഗ്രൂപ് പ്രസിഡന്റ് രമേഷ് നമ്പ്യാര്‍ക്ക് നിവേദനം നല്‍കി.
Keywords: Latest-News, Kerala, Kannur Airport, Kannur, Hajj, Airport, Flight, Top-Headlines, Historical Flight Journey appreciates announcement of Kannur as embarkation point.
< !- START disable copy paste -->