Follow KVARTHA on Google news Follow Us!
ad

Wedding | ഇതാണ് പ്രതികാരം! ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് യുവാവ്

His Wife Ran Away With Her Lover, As Revenge, He Married The Lover's Wife, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്‌ന: (www.kvartha.com) ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ ഭര്‍ത്താവ് കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ചു. ബീഹാറിലെ ഖഗാരിയ ജില്ലയില്‍ നിന്നാണ് വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റൂബി ദേവി എന്ന യുവതിയും നീരജ് എന്ന യുവാവും തമ്മില്‍ 2009-ല്‍ വിവാഹിതരായിരുന്നു. ദമ്പതികള്‍ക്ക് നാല് കുട്ടികളാണ് ഉള്ളത്. എന്നിരുന്നാലും, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, മുകേഷ് എന്ന വ്യക്തിയുമായി തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് കണ്ടെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
        
Latest-News, Bihar, Top-Headlines, National, Wedding, Marriage, Eloped, Love, His Wife Ran Away With Her Lover, As Revenge, He Married The Lover's Wife.

'2022 ഫെബ്രുവരിയില്‍ റൂബിയും മുകേഷും ഒളിച്ചോടി വിവാഹിതരായി. നീരജ് ഭാര്യയെ തട്ടിക്കൊണ്ടുപോയതിന് മുകേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമപഞ്ചായത്ത് നടത്തിയെങ്കിലും മുകേഷ് അനുസരിക്കാന്‍ വിസമ്മതിക്കുകയും അന്നുമുതല്‍ ഒളിവിലാണെന്നും നീരജ് തന്റെ പരാതിയില്‍ പറയുന്നു.

മുകേഷും വിവാഹിതനായിരുന്നു, രണ്ട് കുട്ടികളുമുണ്ട്. രസകരമായ കാര്യം, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരും റൂബി എന്നായിരുന്നു. പ്രതികാരം ചെയ്യാന്‍ മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ നീരജ് തീരുമാനിച്ചു. 2023 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരായി', പൊലീസ് പറഞ്ഞു. വിചിത്രമായ വിവാഹത്തിന്റെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.

Keywords: Latest-News, Bihar, Top-Headlines, National, Wedding, Marriage, Eloped, Love, His Wife Ran Away With Her Lover, As Revenge, He Married The Lover's Wife.
< !- START disable copy paste -->

Post a Comment