Follow KVARTHA on Google news Follow Us!
ad

Visit | റബര്‍ കര്‍ഷകരെ മറയാക്കി ക്രൈസ്തവ സമുദായത്തെ വരുതിയിലാക്കാന്‍ ബിജെപി നീക്കം തുടങ്ങി; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രനേതാക്കള്‍ തലശേരി ബിഷപ്പിനെ സന്ദര്‍ശിക്കുമെന്ന് സൂചന

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾHinted that BJP central leaders will visit Thalassery bishop
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ ക്രൈസ്തവ സമുദായത്തെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഒപ്പംകൂട്ടാന്‍ ബിജെപി അണിയറ നീക്കം തുടങ്ങി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണിയുടെയും വോട് ബാങ്കായ ക്രൈസ്തവരില്‍ വിളളല്‍ വീഴ്ത്താനായാല്‍ കേരളത്തില്‍ ചുരുങ്ങിയത് മൂന്നു സീറ്റുകള്‍ നേടാമെന്ന കണക്കുകൂട്ടലാണ് ബിജെപി അഖിലേൻഡ്യ നേതൃത്വം. ഇതോടെ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതീക്ഷയിലേക്ക് ഒരു ചുവടുവയ്ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ടി അഖിലേൻഡ്യ നേതൃത്വം.

Kannur, Kerala, News, BJP, Leaders, Thalassery, Lok Sabha, Election, Vote, Prime Minister, Narendra Modi, Politics, Political-News, CPM, Congress, Top-Headlines, Hinted that BJP central leaders will visit Thalassery bishop.

ഇതിനായി ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി നിരന്തരം ചര്‍ച ചെയ്യുന്നതിന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശമുണ്ട്. മറ്റു മതനേതാക്കളെയും ഇതിനൊപ്പം നേതാക്കള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യതയേറിയതോടെ ബിജെപി ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ടി രണ്ടാം സ്ഥാനത്തായ മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവടങ്ങളിലെ സീറ്റു ഉറപ്പിക്കുകയും പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ എന്നീ സീറ്റുകള്‍ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം. തലശേരി ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടതു പോലെ റബറിന് 300 രൂപയാക്കിയാല്‍ ഇതിലേക്കുളള വാതിലാണ് തുറന്നിടുക.

ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ചര്‍ച ചെയ്യുമെന്ന് വെള്ളിയാഴ്ച ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് അറിയിച്ചിട്ടുണ്ട്. റബര്‍ ബോര്‍ഡ് ചെയര്‍മാനും ബിഡിജെഎസ് നേതാവുമായ കെഎം ഉണ്ണികൃഷ്ണന്‍ തലശേരിയിലെത്തി ബിഷപ്പുമായി ചര്‍ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. ബിഷപ്പിന്റെ വോട് വാഗ്ദാന പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ടി സംസ്ഥാന സെക്രടറിയും രംഗത്തുവന്നുവെങ്കിലും റബര്‍ കര്‍ഷകരുടെ വിഷയം ഇനിയും അവഗണിക്കാനാവില്ലെന്ന തോന്നല്‍ ഇവര്‍ക്കുമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ്‌ സംസ്ഥാന സര്‍കാര്‍ കൊടുക്കാനുളള റബര്‍ സബ്‌സിഡി കുടിശിക ബിഷപ്പിന്റെ വിവാദ പ്രസംഗത്തിനു ശേഷം ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷകരുടെ അകൗണ്ടിലെത്തിയത്.

സിപിഎം ബിഷപ്പിന്റെ നിലപാടിനെതിരെ വിമര്‍ശനം കടുപ്പിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സമവായമാകാമെന്ന നിലപാടിലാണുളളത്. റബര്‍ കര്‍ഷകരുടെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരിച്ചിരുന്ന യുപിഎ സര്‍കാര്‍ നാണ്യവിളയില്‍ ഉള്‍പ്പെടാത്തതാണെന്ന പ്രചാരണമാണ് ബിജെപി നേതാക്കള്‍ അഴിച്ചുവിടുന്നത്. അതുകൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോടുകള്‍ കുത്തിയൊലിച്ചു ബിജെപി മുന്നണിയിലേക്ക് പോയാല്‍ ഇടതുമുന്നണിയെക്കാളും ക്ഷീണം ചെയ്യുക കോണ്‍ഗ്രസിനാണെന്ന വിലയിരുത്തലുമുണ്ട്. അനുകൂല സാഹചര്യം മുതലെടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത ദിവസങ്ങളില്‍ ബിജെപി കേന്ദ്ര നേതാക്കള്‍ തലശേരി ആര്‍ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കുമെന്നാണ് സൂചന.

Keywords: Kannur, Kerala, News, BJP, Leaders, Thalassery, Lok Sabha, Election, Vote, Prime Minister, Narendra Modi, Politics, Political-News, CPM, Congress, Top-Headlines, Hinted that BJP central leaders will visit Thalassery bishop.
< !- START disable copy paste -->

Post a Comment