പത്തനംതിട്ട: (www.kvartha.com) ജില്ലാ കലക്ടറുടേത് ഉള്‍പെടെ അഞ്ച് വാഹനങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടി ഹൈകോടതി സ്റ്റേ ചെയ്തു. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ജപ്തി നടപടികള്‍ തുടങ്ങിയതോടെ കളക്ടറുടെ വാഹനം അടക്കം കലക്ടറേറ്റ് മൈതാനത്തില്‍ നിന്നും മാറ്റിയിരുന്നു.
റിംഗ് റോഡ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. 2008 ലാണ് റിംഗ് റോഡിന് സ്ഥലം ഏറ്റടുത്തത്. ഈ ഇനത്തില്‍ മൂന്ന് സെന്റ് സ്ഥലം നല്‍കിയ ഒരാള്‍ക്ക് നഷ്ടപരിഹാരവും പരിഹാരവും പലിശയും ചേര്‍ത്ത് 38 ലക്ഷം രൂപയാണ് കൊടുക്കേണ്ടത്. ഈ പണം പൊതുമരാമത്ത് വകുപ്പാണ് നല്‍കേണ്ടത്.
വിഷയത്തില്‍ ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. ജപ്തി വന്ന സാഹചര്യത്തില്‍ വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
Keywords: News,Kerala,State,Pathanamthitta,Vehicles,Stay order,High Court of Kerala,District Collector, High court stay on Pathanamthitta Collector's vehicle confiscation order