Follow KVARTHA on Google news Follow Us!
ad

Appreciated | 'കൃത്യമായ അംഗീകാരവും റിവാര്‍ഡും സര്‍കാര്‍ ഉറപ്പാക്കണം'; ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാന്‍ പ്രവര്‍ത്തിച്ച അഗ്‌നിശമന സേനക്ക് ഹൈകോടതിയുടെ അഭിനന്ദനം

High court appreciates fire and rescue team who worked in Brahmapuram#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) ബ്രഹ്മപുരത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റിലുണ്ടായ തീയണയ്ക്കാന്‍ പ്രവര്‍ത്തിച്ച അഗ്‌നിശമന സേനക്ക് ഹൈകോടതിയുടെ അഭിനന്ദനം. തീപ്പിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാന്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥരെ ഹൈകോടതി പ്രശംസിച്ചത്. 

തീകെടുത്തിയ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അംഗീകാരവും റിവാര്‍ഡും സര്‍കാര്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. സോണ്‍ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായതിനാല്‍, ബ്രഹ്മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചുവെന്ന് കോര്‍പറേഷനും കോടതിയെ അറിയിച്ചു. ഇതോടെ ടെന്‍ഡര്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പറേഷന് നിര്‍ദേശം നല്‍കി.  

News, Kerala, State, Kochi, Fireworks, High Court of Kerala, High Court, Top-Headlines, Trending, High court appreciates fire and rescue team who worked in Brahmapuram


മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. ഇപ്പോഴുള്ള മാലിന്യ സംസ്‌കരണ സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങള്‍ ഈ രീതിയിലെത്താന്‍ കാരണമായി തീര്‍ന്നത്. മാലിന്യ സംസ്‌കരണ വിഷയത്തില്‍ മൂന്ന് അമികസ് ക്യൂറിമാരെ നിയമിക്കും. മൂന്നാര്‍ അടക്കമുളള ഹില്‍ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. 

Keywords: News, Kerala, State, Kochi, Fireworks, High Court of Kerala, High Court, Top-Headlines, Trending, High court appreciates fire and rescue team who worked in Brahmapuram

Post a Comment