Follow KVARTHA on Google news Follow Us!
ad

HC Verdict | സിപിഎം എംഎൽഎ അയോഗ്യൻ; ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾHigh Court annulled elections in Devikulam Assembly Constituency
കൊച്ചി: (www.kvartha.com) ഇടുക്കി ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. സിപിഎം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. പട്ടിക ജാതി, വർഗ സംവരണ സീറ്റ് ആണ് ദേവികുളം. എ രാജ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗമാണെന്നും പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ ഡി കുമാര്‍ നൽകിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഡി കുമാർ വാദിച്ചു. ഡി രാജയുടെ വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kochi, Kerala, News, High Court, Election, CPM, MLA, Congress, Party, Supreme Court, Politics, Political-News, Latest-News, Top-Headlines, High Court annulled elections in Devikulam Assembly Constituency.

വർഷങ്ങളായി സിപിഎം വിജയിച്ചുവരുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ എസ് രാജേന്ദ്രന് പകരം എ രാജക്ക് സീറ്റ് നൽകിയത് പാർടിയിൽ പ്രശ്നത്തിന് ഇടയാക്കിയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ അഡ്വ. എ രാജ 7848 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതേസമയം, എ രാജക്ക് ഡിവിഷന്‍ ബെഞ്ചിനെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിക്കാം.

Keywords: Kochi, Kerala, News, High Court, Election, CPM, MLA, Congress, Party, Supreme Court, Politics, Political-News, Latest-News, Top-Headlines, High Court annulled elections in Devikulam Assembly Constituency.
< !- START disable copy paste -->

Post a Comment