Follow KVARTHA on Google news Follow Us!
ad

Rain | റിയാദില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; വെള്ളക്കെട്ടില്‍ കുടുങ്ങിയ വാഹന യാത്രക്കാരെ രക്ഷപ്പെടുത്തി

Heavy rain wind and hail continue in Riyadh and people trapped inside vehicles rescued #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com) ചെറിയ ഇടവേളക്ക് ശേഷം റിയാദില്‍ ശക്തമായ മഴയും കാറ്റും. റിയാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായി വീശുകയും മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഗോലി പോലുള്ള ആലിപ്പഴങ്ങളുടെ വീഴ്ച മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കൗതുകം പകര്‍ന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉരുണ്ടുകൂടിയ മഴമേഘങ്ങള്‍ വൈകിട്ട് അഞ്ചോടെ പെയ്തിറങ്ങുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് മഞ്ഞുകഷണങ്ങള്‍ പെയ്തിറങ്ങിയത്. കല്ലുകള്‍ വാരിയെറിയുന്ന പോലുള്ള ശബ്ദത്തോടെയാണ് വാഹനങ്ങള്‍ക്ക് മുകളിലും വീടുകളുടെ ടെറസിലും ജനാലകളിലും റോഡിലും ആലിപ്പഴങ്ങള്‍ വീണത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ദക്ഷിണ സഊദിയിലെ അല്‍ബാഹയിലുള്ള ഹസ്‌ന ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ ഗതാഗതം താത്കാലികമായി വിലക്കിയിരിക്കുകയാണ്. 

News, World, international, Riyadh, Gulf, Rain, Weather, Video, Twitter, Heavy rain wind and hail continue in Riyadh and people trapped inside vehicles rescued


അല്‍ബാഹക്ക് സമീപം ബല്‍ജുര്‍ഷിയിലെ അല്‍ജനാബീന്‍ അണക്കെട്ട് കവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ താഴ്വരകളില്‍ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ട് നിറയുകയായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്ത് പല ഭാഗങ്ങളിലും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ് പ്രവിശ്യയില്‍ പെട്ട അഫ്‌ലാജിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനങ്ങളിലെ ആറു യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.


Keywords: News, World, international, Riyadh, Gulf, Rain, Weather, Video, Twitter, Heavy rain wind and hail continue in Riyadh and people trapped inside vehicles rescued 

Post a Comment