Follow KVARTHA on Google news Follow Us!
ad

Temporary Closed | പാര്‍കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവം; സില്‍വര്‍ സ്റ്റോം താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം

Health department order to close water theme park at Chalakudy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശ്ശൂര്‍: (www.kvartha.com) പാര്‍കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാടര്‍ തീം പാര്‍ക് അടച്ചിടാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലയില്‍ നിന്നുള്ള വിദഗ്ദ്ധ മെഡികല്‍ സംഘം പാര്‍കില്‍ പരിശോധന നടത്തിയ ശേഷമാണ് പൂട്ടാന്‍ ഉത്തരവിട്ടത്. 

എറണാകുളത്ത് നിന്ന് വിനോദയാത്രയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാടര്‍ തീം പാര്‍കില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂര്‍  ഡെപ്യൂടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

17-ാം തീയതിക്ക് ശേഷം അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാടര്‍ തീം പാര്‍ക് സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ ഫോം വഴിയാണ് സന്ദര്‍ശകരുടെ വിവരങ്ങളെടുക്കുക. സംഭവത്തില്‍ ഡിഎംഒ റിപോര്‍ട് തേടുകയും ചെയ്തിരുന്നു.

വാടര്‍ തീം പാര്‍കിലെ വെള്ളത്തിന്റെ സാംപിള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചു. പനി ബാധിക്കാന്‍ ഇടയായ സാഹചര്യമാണ് പരിശോധിക്കുന്നത്. പക്ഷെ എലിപ്പനി ശ്രോതസ് കണ്ടെത്തുക ബുദ്ധിമുട്ടെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. 

News,Kerala,State,Thrissur,Health,Health & Fitness,Health Minister,Top-Headlines,Latest-News,Trending,Children,school,Travel & Tourism, Health department order to close water theme park at Chalakudy


എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാണ് പനി, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി റിപോര്‍ട് ചെയ്തത്. പനങ്ങാട് സ്‌കൂളിലെ സമപ്രായക്കാരായ 25 ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് വിദ്യാര്‍ഥികള്‍ വിനോദ കേന്ദ്രം സന്ദര്‍ശിച്ചത്. പനങ്ങാട് സ്‌കൂളില്‍ നിന്നും 5 ബസുകളിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

മറ്റു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അനേഷണം ആരംഭിച്ചു. പാര്‍കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികളിലും പനി ലക്ഷണങ്ങള്‍ കണ്ടതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. 

Keywords: News,Kerala,State,Thrissur,Health,Health & Fitness,Health Minister,Top-Headlines,Latest-News,Trending,Children,school,Travel & Tourism, Health department order to close water theme park at Chalakudy

Post a Comment